Begin typing your search...

രാജ് ബി ഷെട്ടിയുടെ ടോബി സോണി ലീവിൽ

രാജ് ബി ഷെട്ടിയുടെ ടോബി സോണി ലീവിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി നായകനായെത്തിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രീതിയും നേടിയ ടോബി എന്ന ചിത്രം ഇന്ന് മുതൽ സോണി ലീവിൽ പ്രദർശിപ്പിക്കും. കേരളത്തിലും പ്രദർശന വിജയം കരസ്ഥമാക്കിയ ടോബിയുടെ സംവിധായകൻ മലയാളികൂടിയായ ബാസിൽ എ എൽ ചാലക്കൽ ആണ്.

കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ആകർഷിക്കുന്നതാണ് . ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ സമ്മാനിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ലൈറ്റർ ബുദ്ധ ഫിലിംസ് അഗസ്ത്യ ഫിലിംസ് കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത് .

WEB DESK
Next Story
Share it