Begin typing your search...

റഹ്മാന്‍ എന്റെ മുറിയില്‍ വന്നത് കേക്ക് കഴിക്കാന്‍, ആളുകള്‍ ഗോസിപ്പ് ഉണ്ടാക്കി: രോഹിണി

റഹ്മാന്‍ എന്റെ മുറിയില്‍ വന്നത് കേക്ക് കഴിക്കാന്‍, ആളുകള്‍ ഗോസിപ്പ് ഉണ്ടാക്കി: രോഹിണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരിലൊരാളായിരുന്നു രോഹിണി. ബാലതാരമായി സിനിമയിലെത്തിയ രോഹിണി പിന്നീട് സൂപ്പര്‍ താരമായി മാറുകയായിരുന്നു. മലയാളിക്കും രോഹിണി പ്രിയതാരമാണ്. എത്രയോ മലയാള ചിത്രങ്ങളില്‍ രോഹിണി നായികയായിരിക്കുന്നു. ഒരുകാലത്തു വാണിജ്യസിനിമകളിലെ ഒഴിച്ചൂകൂടാനാകത്ത ചേരുവയായിരുന്നു രോഹിണി. റഹ്മാന്‍-രോഹിണി കൂട്ടുകെട്ട് മലയാളിക്ക് എന്നും ഹരമായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

അക്കാലത്തെ സിനിമാ വാരികകളില്‍ രോഹിണി-റഹ്മാന്‍ അടുപ്പത്തെക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ വന്നിരുന്നു. അതെല്ലാം താരം മൈന്‍ഡ് ചെയ്തില്ല. റഹ്മാനും അങ്ങനെതന്നെയായിരുന്നു. ചില അഭിമുഖങ്ങളില്‍ രോഹിണി ഇതെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. റഹ്മാന്‍-രോഹിണി ജോഡി അന്ന് പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍, ഞങ്ങളെപ്പറ്റി വലിയ ഗോസിപ്പുകളുണ്ടായി. മാധ്യമങ്ങളായിരുന്നു വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍. മാഗസിനുകളിലൊക്കെ വലിയ ചര്‍ച്ചയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഷൂട്ടിങ് സ്ഥലത്തു വരുമ്പോള്‍ എന്റെ അച്ഛന്‍ പറയും നീ ആ സമയത്ത് റഹ്മാനോടു സംസാരിക്കേണ്ട എന്ന്. ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ല പിന്നെന്താ പ്രശ്‌നമെന്ന് ഞാന്‍ അച്ഛനോടു ചോദിക്കും.

ആളുകള്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ എന്ന മനോഭാവമായിരുന്നു ഞങ്ങള്‍ക്ക്. പലപ്പോഴും മറ്റുള്ളവരെ ഞങ്ങള്‍ പറ്റിച്ചിട്ടുണ്ട്. അവന് എപ്പോഴും വിശപ്പാണ്. വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രായമല്ലേ. അതോണ്ട് അവന്‍ പലപ്പോഴും എന്റെ മുറിയില്‍ വരും. അവിടെ ഞാന്‍ കേക്ക് വാങ്ങി വയ്ക്കും. അത് തെരഞ്ഞിട്ടാണ് അവന്‍ വരുന്നത്. എന്തെങ്കിലും കഴിക്കാന്‍ ഉണ്ടോന്നു നോക്കാന്‍. അതു കാണുമ്പോള്‍ ആളുകള്‍ പറയാന്‍ തുടങ്ങും, ഓ.. അതാ... അവന്‍ അവരുടെ റൂമില്‍ പോകുന്നു എന്നൊക്കെ. അതുകേട്ടു ഞങ്ങള്‍ ചിരിക്കുമായിരുന്നു ഞങ്ങള്‍ക്കതു തമാശയായിരുന്നുവെന്നും രോഹിണി പറയുന്നു.

Aishwarya
Next Story
Share it