Begin typing your search...

'രാസ്ത' ഒഫീഷ്യൽ ട്രെയിലർ റിലീസായി

രാസ്ത ഒഫീഷ്യൽ ട്രെയിലർ റിലീസായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൻറെ ഭാഗമായ അലു എൻറർടൈൻമെൻറ്‌സിൻറെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന 'രാസ്ത'എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്.

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാസ്ത'. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് 2013-ൽ നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിട്ടുണ്ട്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരും ഒമാനിലെ പ്രവാസികളും തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. സംഗീതം വിഷ്ണു മോഹൻ സിതാര.

WEB DESK
Next Story
Share it