Begin typing your search...

റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം 'നാൻ താൻ ഝാൻസി'; ആഗസ്റ്റ് 9-ന്

റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം നാൻ താൻ ഝാൻസി; ആഗസ്റ്റ് 9-ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രശസ്ത താരം റായ് ലക്ഷ്മി, മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നാൻ താൻ ഝാൻസി' എന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. രാജേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എൻ ടി എ നിർവ്വഹിക്കുന്നു.

രചന-പി.വി.എസ്. ഗുരുപ്രസാദ്, സംഗീതം-എം.എൻ. കൃപാകർ, എഡിറ്റർ -ബസവരാജ് യുആർഎസ് ശിവു, ആക്ഷൻ-ത്രില്ലർ മഞ്ജു. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ അർപ്പണബോധമുള്ള ഒരു നിർഭയ ഉദ്യോഗസ്ഥയായ ഇൻസ്പെക്ടർ ജാൻസി, തന്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കാനും ഭയം പരത്താനും ശ്രമിക്കുന്ന ഒരു ദുഷ്ട ബിസിനസുകാരനെ നേരിടുമ്പോളുണ്ടാകുന്ന വെല്ലുവിളികളും ഏറ്റുമുട്ടലുകളുമാണ് പുത്തൻ സാങ്കേതിക മികവിൽ ദൃശ്യവൽക്കരിക്കുന്നത്. രണ്ടു വില്ലന്മാർ ഉള്ളതിനാൽ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഏറേ പ്രാധാന്യമുണ്ട്. റായ് ലക്ഷ്മിയുടെ ആദ്യത്തെ ആക്ഷൻ ചിത്രമാണിത്.

WEB DESK
Next Story
Share it