Begin typing your search...

പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് ചിത്രം 'ലവ് എഗെയ്ൻ', ട്രെയ്‌ലർ പുറത്ത്

പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് ചിത്രം ലവ് എഗെയ്ൻ, ട്രെയ്‌ലർ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജെയിംസ് സി. സ്‌ട്രോസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അമേരിക്കൻ റൊമാന്റിക് കോമഡി-ഡ്രാമ ചിത്രമാണ് ലവ് എഗെയ്ൻ. 2016-ൽ പുറത്തിറങ്ങിയ ജർമ്മൻ ചിത്രമായ SMS für Dich-ന്റെ ഇംഗ്ലീഷ് ഭാഷാ റീമേക്കാണിത്, സോഫി ക്രാമറിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ പ്രിയങ്ക ചോപ്ര അതിനയിക്കുന്നു. സാം ഹ്യൂഗൻ, റസ്സൽ ടോവി, ഒമിദ് ജാലിലി, സെലിയ ഇമ്രി, സെലിൻ ഡിയോൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇത് 2023 മെയ് 12 ന് സോണി പിക്ചേഴ്സ് റിലീസ് ചെയ്യും. മീര റേ എന്ന യുവതിയായ കഥാപാത്രത്തെയാണ് പ്രിയങ്ക ഇതിൽ അവതരിപ്പിക്കുന്നത് .

അവളുടെ പ്രതിശ്രുത വരൻ ആകസ്മികമായി മരിക്കുന്നു.അവന്റെ നഷ്ടം താങ്ങാനാകാത്ത മീര ,അവന്റെ പഴയ സെൽ ഫോൺ നമ്പറിലേക്ക് പ്രണയ ലേഖങ്ങളുടെ ഒരു പരമ്പര തന്നെ അയയ്ക്കുന്നു.. റോബ് ബേൺസിന്റെ( അതാണ് അയാളുടെ പേര് ) പുതിയ വർക്ക് ഫോണിലേക്ക് മരിച്ച ആളുടെ നമ്പർ വീണ്ടും അസൈൻ ചെയ്തത് മനസ്സിലാക്കാതെയാണ് മീര ഇത് ചെയ്യുന്നത് . പത്രപ്രവർത്തകനായ റോബ് അവളുടെ വാചകങ്ങളിലെ സത്യസന്ധതയാൽ ആകർഷിക്കപ്പെടുന്നു. മെഗാസ്റ്റാർ സെലിൻ ഡിയോണിന്റെ ഒരു പ്രൊഫൈൽ എഴുതാൻ അവൻ നിയോഗിക്കപ്പെട്ടപ്പോൾ അവൾ വഴി മീരയെ നേരിട്ട് കാണാമെന്നും അവളുടെ ഹൃദയം കീഴടക്കാമെന്നും റോബ് തീരുമാനിക്കുന്നു.

പ്രധാന ഫോട്ടോഗ്രഫി 2020 ഒക്ടോബറിൽ ആരംഭിച്ച് 2021 ന്റെ തുടക്കത്തിൽ അവസാനിച്ചു. ആദ്യം ചിത്രീകരണം ലണ്ടനിൽ നടന്നു, അതിനുശേഷം നിർമ്മാണം അമേരിക്കയിലേക്ക് മാറ്റി ചിത്രീകരണം പൂർത്തിയാക്കി.

Aishwarya
Next Story
Share it