Begin typing your search...

'പ്രശ്നങ്ങൾ നേരിട്ടത് നടിമാരിൽ നിന്നാണ്; രഞ്ജിത്ത് സർ വിളിച്ചപ്പോൾ ഞാൻ ചോദിച്ചത്'; പ്രിയാമണി

പ്രശ്നങ്ങൾ നേരിട്ടത് നടിമാരിൽ നിന്നാണ്; രഞ്ജിത്ത് സർ വിളിച്ചപ്പോൾ ഞാൻ ചോദിച്ചത്; പ്രിയാമണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രിയാമണിക്ക് മലയാള സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനമുണ്ട്. ചുരുക്കം മലയാള സിനിമകളിലേ പ്രിയാമണി അഭിനയിച്ചിട്ടുള്ളൂ. പക്ഷെ ഇവയിൽ ഭൂരിഭാ​ഗവും ശ്രദ്ധിക്കപ്പെട്ടു. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, ​ഗ്രാന്റ് മാസ്റ്റർ, പുതിയമുഖം തുടങ്ങിയവയാണ് പ്രിയാമണിക്ക് ജനപ്രീതി നേടിക്കൊടുത്ത മലയാള ചിത്രങ്ങൾ. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ അവിസ്മരണീയ പ്രകടനമാണ് പ്രിയാമണി കാഴ്ച വെച്ചത്. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് തിരക്കഥ. തിരക്കഥയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പ്രിയാമണി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പരുത്തിവീരൻ, തിരക്കഥ എന്നീ സിനിമകൾ വന്നപ്പോൾ ഞാൻ രണ്ടാമത് ആലോചിച്ചില്ല.

തിരക്കഥയ്ക്ക് വേണ്ടി രഞ്ജിത്ത് സർ എന്നെ വിളിക്കുന്നത് പരുത്തിവീരൻ എന്ന സിനിമ കണ്ടാണ്. പത്ത് മിനുട്ടിൽ അദ്ദേഹം എനിക്ക് കഥാപാത്രത്തെ വിശദീകരിച്ച് തന്നു. സർ ഇത്രയും ഹെവിയായ റോൾ, ഞാൻ ചെയ്യണോ എന്ന് നിങ്ങൾക്കുറപ്പാണോ എന്ന് ഞാൻ ചോദിച്ചു. അത്രയും വലിയ കഥാപാത്രമാണത്. ആ സിനിമയ്ക്ക് എനിക്ക് ദേശീയ പുരസ്കാരം ലഭിക്കാതെ പോയതിന് കാരണം താൻ സ്വന്തമായി ഡബ്ബ് ചെയ്യാത്തതാണെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി.

കരിയറിൽ നിരാശയുണ്ടാക്കിയ സംഭവങ്ങളെക്കുറിച്ചും നടി സംസാരിച്ചു. ആദ്യ തെലുങ്ക് ചിത്രത്തിൽ നിന്നും എന്റെ റോൾ വെട്ടിക്കുറച്ചു. പുതുമുഖ സംവിധായകനായിരുന്നു സിനിമ ചെയ്തത്. സഹനായികയായാണ് ആ ചിത്രത്തിൽ ഞാനെത്തുന്നത്. എന്റെ ഭൂരിഭാ​ഗം ഷോട്ടുകളും എടുത്തു. വിദേശത്ത് നിന്നും ഹൈദരാബാദിലെത്തുന്ന പെൺകുട്ടിയാണ് കഥാപാത്രം. ഒരു ദിവസം

സംവിധായകൻ വന്ന് നിങ്ങളുടെ റോൾ വളരെ നന്നായിട്ടുണ്ട്, മെയിൻ ലീഡിനേക്കാൾ നന്നായി തോന്നുന്നു എന്ന് പറഞ്ഞു. കുറച്ച് ആഴ്ചകൾ കഴിഞ്ഞ് സിനിമ റിലീസ് ചെയ്തു. തിയറ്ററിൽ പോയി കണ്ടപ്പോൾ ഞാൻ ഞെട്ടി. എന്താണിത്, ഇതൊന്നുമല്ലല്ലോ ഷൂട്ട് ചെയ്തതെന്ന് ഞാൻ അമ്മയോട് പറഞ്ഞു. ഷൂട്ട് ചെയ്ത നൂറ് ശതമാനത്തിൽ 60 ശതമാനേയുള്ളൂ. കാര്യം തിരക്കിയപ്പോൾ ദൈ​ർഘ്യം കൂടിയപ്പോൾ കട്ട് ചെയ്തതാണെന്ന് പറഞ്ഞു. അന്ന് അതേക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. ഇതേപോലെ മറ്റൊരു തെലുങ്ക് ചിത്രത്തിലും സംഭവിച്ചിട്ടുണ്ട്.

എന്റെ ​ഗാനങ്ങളിലൊന്ന് വളരെ പോപ്പുലറായി. ഇതോടെ സിനിമയിലുള്ള മറ്റൊരു നായികക്ക് വേണ്ടി ഒരു ​ഗാനം കൂട്ടിച്ചേർത്തു. സംവിധായകരിൽ നിന്നും നടൻമാരിൽ നിന്നുമല്ല താൻ ഇത്തരം പ്രശ്നങ്ങൾ നേരിട്ടത്. നടിമാരിൽ നിന്നാണ്. അതേസമയം എന്നോട് പറഞ്ഞ കാര്യങ്ങളാണിത്. മറ്റൊരു വശം എന്താണെന്ന് അറിയില്ല.

അന്ന് ഞാൻ ഇതിനെതിരെ ശബ്ദിക്കാനുള്ള ഒരു സ്ഥാനത്തല്ലായിരുന്നു. ഈയടുത്ത് പോലും എന്റെ സിനിമയിലെ ഒരു ഭാ​ഗം ഒഴിവാക്കി. ദൈർഘ്യം എന്നാണ് കാരണം പറഞ്ഞത്. അത് ശരിയായ കാരണമായി എനിക്ക് തോന്നിയില്ല. സിനിമയിലെ പ്രധാന ഭാ​ഗമാണ് വെട്ടി മാറ്റിയത്. സംവിധായകന് ആ സീൻ വേണമായിരുന്നു. പക്ഷെ ചില ഫോഴ്സുകൾക്ക് ആ സീൻ വേണ്ടായിരുന്നു. അത് ശരിയായില്ലെന്ന് താൻ പറഞ്ഞെന്നും പ്രിയാമണി വ്യക്തമാക്കി.

WEB DESK
Next Story
Share it