Begin typing your search...

വൈറലായി പ്രയാ​ഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്റിം​ഗിൽ തുടരുന്നു

വൈറലായി പ്രയാ​ഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്റിം​ഗിൽ തുടരുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുറച്ചു നാളുകൾക്ക് ശേഷമുള്ള യുവനടി പ്രയാ​ഗ മാർട്ടിന്റെ ശക്തമായ തിരിച്ചുവരവാണ് സോഹൻസീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടിയിൽ. കൊച്ചി മേയറുടെ മകളായ റോഷ്നി എന്ന കഥാപാത്രമാണ് ചിത്രത്തിൽ പ്രയാ​ഗ അവതരിപ്പിക്കുന്നത്.

പ്രയാ​ഗയും ഷൈൻ ടോം ചാക്കോയും അഭിനയിച്ച ദമാ ദമാ എന്ന ​ഗാനം ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറേ പേരാണ് യുട്യൂബിൽ കണ്ടത്. അതിനു പിന്നാലെ ഇറങ്ങിയ ട്രെയിലറിലെ പ്രയാ​ഗയുടെ ലുക്കും ​ഡാൻസും ആരാധകരെ ഏറെ ആകർഷിക്കുന്നുണ്ട്.

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി ഉടനെ തന്നെ ട്രെന്റിം​ഗ് ആയിരുന്നു. അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരേയാണ് ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അത് ആകർഷിച്ചത്.

കോമഡി എന്റർടെയ്നറാണ് സിനിമ മനസിലാക്കിത്തരുന്ന ട്രെയിലറായിരുന്നു പുറത്തുവന്നത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, പ്രീതി രാജേന്ദ്രൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാഹുൽ രാ​ജ്, ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം നൽകിയ ​ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി തീയ്യേറ്ററുകളിലേക്ക്

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിം​ഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

WEB DESK
Next Story
Share it