Begin typing your search...

'കാതല്‍ മരങ്ങള്‍ പൂക്കണേ…' പ്രണയ വിലാസം വീഡിയോ ഗാനം പുറത്തിറങ്ങി

കാതല്‍ മരങ്ങള്‍ പൂക്കണേ… പ്രണയ വിലാസം വീഡിയോ ഗാനം പുറത്തിറങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

pranaya-vilasam-movie-video-song-releasedസൂപ്പർ ഹിറ്റായ ' സൂപ്പർ ശരണ്യ ' എന്ന ചിത്രത്തിനു ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയ വിലാസം എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മലയാള സിനിമയുടെ നിത്യഹരിത ഗായകൻ വേണുഗോപാൽ ആലപിച്ച 'കരയാൻ മറന്നു നിന്നോ....' എന്നാരംഭിക്കുന്ന ലിറിക് വീഡിയോ ഗാനമാണ് റിലീസായത്.

നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്ന് എഴുതുന്നു.

സംഗീതം ഷാൻ റഹ്മാൻ, എഡിറ്റിംഗ് ബിനു നെപ്പോളിയൻ, കലാസംവിധാനം രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് സുഹൈൽ എം, ഫെബ്രുവരി 24ന് പ്രണയ വിലാസം തിയേറ്ററിലെത്തുന്നു.

Aishwarya
Next Story
Share it