Begin typing your search...

'പ്രണയ വിലാസം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രണയ വിലാസം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യ എന്ന ചിത്രത്തിനു ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയ വിലാസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്നു എഴുതുന്നു. സംഗീതം ഷാൻ റഹ്‌മാൻ, എഡിറ്റിംഗ് ബിനു നെപ്പോളിയൻ, കലാസംവിധാനം രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എഎസ്, കെസി സിദ്ധാർത്ഥൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് സുഹൈൽ എം.

Ammu
Next Story
Share it