Begin typing your search...

സിദ്ധാർത്ഥിനെതിരെയുള്ള പ്രതിഷേധം അംഗീകരിക്കാനാവാത്തത്; പ്രകാശ് രാജ്

സിദ്ധാർത്ഥിനെതിരെയുള്ള പ്രതിഷേധം അംഗീകരിക്കാനാവാത്തത്; പ്രകാശ് രാജ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടൻ സിദ്ധാർഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. പതിറ്റാണ്ടുകൾനീണ്ട കാവേരി പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്തുന്നതിൽ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാർഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

കന്നഡികർക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. സിദ്ധാർഥിന് പത്രസമ്മേളനം നിർത്തി മടങ്ങേണ്ടിവന്നതിൽ ക്ഷമചോദിക്കുന്നതായി കന്നഡ നടൻ ശിവരാജ് കുമാറും പറഞ്ഞു.

കാവേരി വിഷയത്തിൽ സമരംനടത്തുന്ന കന്നഡ, കർഷക സംഘടനകൾക്ക് ഐക്യദാർഢ്യംപകർന്ന് നടത്തിയ സിനിമാപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രതിഷേധക്കാർ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

പുതിയ സിനിമയായ 'ചിത്ത'യുടെ പ്രചാരണാർഥം വ്യാഴാഴ്ചനടത്തിയ പത്രസമ്മേളനമാണ് തടസ്സപ്പെടുത്തിയത്. കാവേരി ജലത്തിനുവേണ്ടി കന്നഡികർ സമരം ചെയ്യുമ്പോൾ തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള പ്രചാരണം അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

WEB DESK
Next Story
Share it