Begin typing your search...

അന്ന് പിന്നാലെ നടന്ന പയ്യനെ അച്ഛന് കാണിച്ച് കൊടുത്തു; അച്ഛൻ പറഞ്ഞത് ഇതാണ്; പൂർണിമ ഇന്ദ്രജിത്ത്

അന്ന് പിന്നാലെ നടന്ന പയ്യനെ അച്ഛന് കാണിച്ച് കൊടുത്തു; അച്ഛൻ പറഞ്ഞത് ഇതാണ്; പൂർണിമ ഇന്ദ്രജിത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിയും. അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് പൂർണിമ. വിവാഹ ശേഷം ഫാഷൻ ഡിസൈനിലേക്കും ടെലിവിഷൻ ഷോകളിലേക്കും ശ്രദ്ധ തിരിച്ച പൂർണിമ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു.

തൻറെ കൗമാരകാലത്തെക്കുറിച്ച് പൂർണിമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ മക്കളിലൂടെ തന്നെത്തന്നെയാണ് കാണുന്നതെന്ന് പൂർണിമ പറയുന്നു. കൗമാരകാലത്തെ ഒരു ഓർമ്മയും പൂർണിമ പങ്കുവെച്ചു. മഴവിൽ മനോരമയിലെ ഷോയിൽ സംസാരിക്കുകയായിരുന്നു നടി. എട്ടിലും ഒമ്പതിലും പത്തിലും ഗേൾസ് സ്‌കൂളിലാണ് പഠിച്ചത്. അത് കഴിഞ്ഞ് കോളേജിലും ഗേൾസ് തന്നെയായിരുന്നു. ബാക്കിയുണ്ടായിരുന്നു ആൺ സുഹൃത്തുക്കളെല്ലാം സൗഹൃദത്തിൽ തന്നെയായിരുന്നു.

ബസ് സ്റ്റോപ്പിൽ ഒരു പയ്യൻ സ്ഥിരമായിട്ട് നിൽക്കും. ക്ഷമ കെട്ട് പയ്യനെ ഞാൻ പേടിപ്പിച്ചു. അച്ഛനെ വിളിക്കുമെന്ന് പറഞ്ഞു. ഒരു ദിവസം അച്ഛന് വിളിച്ച് വന്നു. അച്ഛൻ വന്ന് ഇവനാണോ എന്ന് ചോദിച്ചു. ഇയാൾ തന്നെയാണെന്ന് പറഞ്ഞപ്പോൾ ഭംഗിയുണ്ടല്ലോ എന്ന് അച്ഛൻ. വിളിച്ചോണ്ട് വന്നത് പ്രൊട്ടക്ഷനാണ്. പക്ഷെ അച്ഛനും സുഹൃത്തും ഇരുന്ന് സംസാരിക്കുന്നു. പക്ഷെ ഇന്ന് ഒരു ടീനേജറുടെ അമ്മയായിരിക്കുമ്പോൾ കുറച്ച് കൂടെ ഞാൻ എന്റെ ടീനേജ് ആസ്വദിക്കുന്നുണ്ട്. കാരണം ആ സമയത്ത് നമ്മുടെ മാതാപിതാക്കളാണ് എല്ലാം.

നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്ന കൺഫ്യൂഷനിൽ ആ കാലമങ്ങ് കഴിഞ്ഞ് പോയി. പക്ഷെ ഇന്ന് മക്കളിലൂടെയാണ് നമ്മൾ നമ്മളെ കാണുന്നതെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി. കേരളത്തിൽ ജീവിക്കുന്ന തമിഴ് കുടുംബത്തിലാണ് പൂർണിമ ഇന്ദ്രജിത്ത് ജനിച്ചത്. മോഹൻ, ശാന്തി എന്നിവരാണ് മാതാപിതാക്കൾ. മക്കളെക്കുറിച്ച് നേരത്തെയും പൂർണിമ സംസാരിച്ചിട്ടുണ്ട്. പാരന്റ് എപ്പോഴും പാരന്റാണ്. ആ പ്രോസസിൽ ഫ്രണ്ട്ഷിപ്പ് കണ്ടെത്താം.

കുട്ടികളാണ് മാതാപിതാക്കളെ സുഹൃത്തുക്കളായി കാണേണ്ടത്. മാതാപിതാക്കൾക്ക് എന്നും കുട്ടികൾ കുഞ്ഞുങ്ങൾ തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികൾ വളരെ വ്യത്യസ്തമായ ചിന്താഗതികളും ഇഷ്ടങ്ങളുമുള്ളവരാണ്. ഞാനും ഇന്ദ്രനും നേരത്തെ കല്യാണം കഴിച്ചതിനാൽ കുട്ടികളായപ്പോഴേക്കും ഞങ്ങളും വളരെ ചെറുപ്പമായിരുന്നെന്നും പൂർണിമ പറഞ്ഞു.

വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഇന്ദ്രജിത്തും സംസാരിച്ചിരുന്നു. അപ്പുറത്തുള്ള വ്യക്തിയെ അവരായി സ്വീകരിക്കണം. അവരെ അംഗീകരിച്ച് അവരായി ജീവിക്കാൻ അനുവദിക്കണം. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക.

WEB DESK
Next Story
Share it