Begin typing your search...

മരിച്ചെന്ന് വ്യാജ പ്രചരണം നടത്തി; പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്തേക്കും

മരിച്ചെന്ന് വ്യാജ പ്രചരണം നടത്തി; പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്തേക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

താന്‍ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയതാണ് താരത്തിനു വിനയായി. സമൂഹത്തില്‍ വ്യാജ പ്രചരണം നടത്തിയതിനു പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭാശയമുഖ അര്‍ബുദത്തെ കുറിച്ച് ബോധവത്കരണം നടത്താനാണ് താന്‍ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൂനത്തിന്റെ ന്യായീകരണം.

മഹാരാഷ്ട്ര എംഎല്‍എ സത്യജിത്ത് താംബെ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന് മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയാണ് പൂനം പാണ്ഡെ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് പൂനം മരിച്ചതെന്ന് താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. തുടര്‍ന്ന് സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ എന്ന വാക്കും ട്രെന്‍ഡിങ് ആയി.

തൊട്ടടുത്ത ദിവസമാണ് പൂനം പാണ്ഡെ തന്നെ മരണവാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം ഉണ്ടാക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് താരത്തിന്റെ ന്യായീകരണം.


WEB DESK
Next Story
Share it