Begin typing your search...

71 കാരനിൽ നിന്ന് 100 വയസുകാരനിലേക്ക്; വിജയരാഘവൻ മേക്കപ്പിനിരുന്നത് 4 മണിക്കൂർ, വീഡിയോ വൈറൽ

71 കാരനിൽ നിന്ന് 100 വയസുകാരനിലേക്ക്; വിജയരാഘവൻ മേക്കപ്പിനിരുന്നത് 4 മണിക്കൂർ, വീഡിയോ വൈറൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാർദ്ധക്യത്തിൻറെ എല്ലാ അവശതകളോടും കൂടെ നൂറ് വയസ്സ് പ്രായമുള്ളൊരു അപ്പാപ്പനായി ഞെട്ടിക്കുകയാണ് പൂക്കളം എന്ന ചിത്രത്തിലൂടെ നടൻ വിജയരാഘവൻ, ഒപ്പം ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെ.പി.എസി. ലീലയും. 'ആനന്ദം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൂക്കാലം'.

നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. 'പൂക്കാലം' തിയറ്ററിൽ മികച്ച വിജയം നേടി മു?ന്നേറിക്കൊണ്ടിരിക്കുകയാണ്.

'പൂക്കാലം' ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി നൂറ് വയസ്സുകാരൻ ഇട്ടൂപ്പായി വിജയരാഘവനും കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയുമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. ഇപ്പോഴിതാ വിജയരാഘവനെ നൂറ് വയസ്സുകാരനാക്കുന്ന മേക്കപ്പ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

Aishwarya
Next Story
Share it