പാതിരാക്കാറ്റ്; മികച്ച കഥാകൃത്തിന് അവാർഡ്
ജനുവരിയിൽ വിശാഖപട്ടണത്ത് സംഘടിപ്പിച്ച വിശാഖ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച കഥാകൃത്തിനുള്ള അവാർഡ് പാതിരാക്കാറ്റ് എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയ നജീബ് മടവൂർ കരസ്ഥമാക്കി. സന-നിയ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നജീബ് മടവൂർ കഥ-തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പാതിരാക്കാറ്റ്. തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാവുന്നു.
ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ് കീഴാറ്റൂർ, രൺജി കങ്കോൽ, രശ്മി ബോബൻ, ഐശരൃ ആമി, ആര്യ, നന്ദന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാഹുഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. ആർട്ട് രാജേഷ് കെ. ആനന്ദ്, മേക്കപ്പ്റോനിഷ, വസ്ത്രലങ്കാരം രാജശ്രീ ബോളിവുഡ്, അസോസിയേറ്റ് ഡയറക്ടർ സുമീന്ദ്ര നാഥ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രശാന്ത് കക്കോടി, പ്രൊഡക്ഷൻ മാനേജർ
ശ്രീനി ആലത്തിയൂർ. കോഴിക്കോട് മുക്കം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി സസ്പെൻസ് ത്രില്ലർ സിനിമയായ പാതിരക്കാറ്റ് ഫെബ്രുവരിയിൽ മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു.