Begin typing your search...

'നെഞ്ചിലെ എൻ നെഞ്ചിലേ... 'ഒരു കട്ടിൽ ഒരു മുറി'യിലെ പ്രണയ ഗാനത്തിന്റെ മാജിക് 

നെഞ്ചിലെ എൻ നെഞ്ചിലേ... ഒരു കട്ടിൽ ഒരു മുറിയിലെ പ്രണയ ഗാനത്തിന്റെ മാജിക് 
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നൊരു മാജിക് ഒളിപ്പിച്ചുകൊണ്ട് 'ഒരു കട്ടിൽ ഒരു മുറി'യിലെ മനോഹരമായൊരു പ്രണയ ഗാനം പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം. അങ്കിത് മേനോനും തമിഴിലെ ശ്രദ്ധേയ ഗായകൻ രവി ജിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴ്, മലയാളം വരികളിലുള്ള ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ചേർന്നുള്ളൊരു കൺസപ്റ്റ് പോസ്റ്റർ സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത് സിനിമാപ്രേമികൾക്കിടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരുന്നു. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് 'ഒരു കട്ടിൽ ഒരു മുറി'.

മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു.

WEB DESK
Next Story
Share it