'ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല മാഡം'; അഞ്ജലി മേനോനെ ട്രോളി എൻഎസ് മാധവൻ
സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്നും സിനിമ റിവ്യൂ ചെയ്യുന്നത് എങ്ങനെയെന്നു പഠിച്ച ശേഷം സിനിമകളെ വിലയിരുത്തണമെന്നുമുള്ള സംവിധായിക അഞ്ജലി മേനോന്റെ പരാമർശത്തെ വിമർശിച്ച് സാഹിത്യകാരൻ എൻ.എസ് മാധവൻ.
ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളും പ്രോസസുകളും മനസിലാക്കിയ ശേഷം റിവ്യൂ ചെയ്യുന്നത് എല്ലാവർക്കും ഗുണകരമാകുമെന്നും എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്നു പറയുന്നതും നിരുത്തരവാദപരമായ പെരുമാറ്റമെന്നായിരുന്നു സംവിധായിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് എൻഎസ് മാധവന്റെ ട്രോൾ. അഞ്ജലി മേനോൻ ഒരു തട്ടുകടയിലെത്തി ദോശ ഓർഡർ ചെയ്ത് കഴിച്ച ശേഷം ദോശ മോശമാണെന്ന് പറഞ്ഞു. തട്ടുകടക്കാരൻ : മാഡം ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല' എന്നായിരുന്നു എൻ എസ് മാധവന്റെ പരിഹാസം.
സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ എനിക്കു ചിരി വരാറുണ്ട്. അത് പറയുന്നവർ എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. സിനിമയുടെ പേസ് എന്താകണം എന്ന് ഡയറക്ടർ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഒരു ബന്ധവും ഇല്ലാത്ത സിനിമകൾ താരതമ്യം ചെയ്തിട്ട് ചിലർ സംസാരിക്കുന്നതു കാണാം. സിനിമയുടെ കഥ എങ്ങനെയാണ് പറയുന്നതെന്നും ആ സിനിമ എന്താണെന്നും അറിഞ്ഞിരിക്കണം. ക്രിട്ടിക് റിവ്യൂ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അത് വളരെ പ്രധാനവുമാണ്. ഫിലിം ക്രിട്ടിസിസം ഞങ്ങൾക്കൊക്കെ പഠിക്കാൻ ഒരു സബ്ജക്ട് തന്നെ ആയിരുന്നു. പക്ഷേ ആ മീഡിയത്തെപ്പറ്റി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. റിവ്യൂ ചെയ്യുന്നവർ സിനിമ എന്തെന്ന് മനസ്സിലാക്കിയിട്ടു ചെയ്യുകയാണെങ്കിൽ അത് ഗുണം ചെയ്യും' എന്നായിരുന്നു അഞ്ജലി മേനോൻ പറഞ്ഞത്.
Anjali Menon goes to a thattukada and orders a dosa.
— N.S. Madhavan (@NSMlive) November 16, 2022
She doesn't like it. She says, "yuck!"
Thattukadawala: "Madam, you can't say that. You know nothing about dosa making." pic.twitter.com/ADZATnXdyV