Begin typing your search...

'മോശം അനുഭവങ്ങൾ നേരിട്ടത് സൂപ്പർസാറ്റാറുകളിൽ നിന്ന്,സഹിച്ച് നിൽക്കാൻ എന്നെ കിട്ടില്ല'; നോറ ഫത്തേഹി

മോശം അനുഭവങ്ങൾ നേരിട്ടത് സൂപ്പർസാറ്റാറുകളിൽ നിന്ന്,സഹിച്ച് നിൽക്കാൻ എന്നെ കിട്ടില്ല; നോറ ഫത്തേഹി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കനേഡിയൻ ഡാൻസറും ഇന്ത്യൻ അഭിനേത്രിയുമാണ് നോറ ഫത്തേഹി. ഹിന്ദി മലയാളം തെലുഗു ചിത്രങ്ങളിലാണ് നോറ ഫത്തേഹി കൂടുതലായും അഭിനയിക്കുന്നത്. കൂടുതൽ സിനിമകളിലും ഡാൻസ് നമ്പറുകളിലും മറ്റുമായാണ് നോറ പ്രത്യക്ഷപ്പെടാറ്.

മലയാളത്തിൽ ഡബിൽ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഇപ്പോഴും സജീവമായി സിനിമാ രംഗത്ത് നിൽക്കുന്ന നോറ ബോളിവുഡിൽ തനിക്കുണ്ടായ മോശം അവസ്ഥയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. രൺവീർ അല്ലഹബാദിയയുടെ പോഡ്കാസ്റ്റിൽ ആയിരുന്നു നോറ ഫത്തേഹിയുടെ തുറന്നുപറച്ചിൽ.

സിനിമാ മേഖലകളിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടതായി പറയുകയാണ് നോറ ഫത്തേഹി. അതും തന്നെ ഒരിക്കലും മതിക്കാത്ത തരത്തിലുള്ള അനുഭവങ്ങൾ നേരിട്ടത് ബോളിവുഡിലെ സൂപ്പർസാറ്റാറുകളിൽ നിന്നാണെന്നും നോറ പറയുന്നു. ചില സമയത്ത് ചിലരെ കാണുമ്പോൾ വളരെ മോശമായി തോന്നും. അവരുടെ ഊർജവും അവരുടെ ഉദ്ദേശ്യവും ശരിയായിരിക്കില്ല. അവർ സ്ത്രീകളെ താഴ്ത്തിക്കെട്ടുകയോ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും. അത് അവർക്ക് വിജയം നേടാൻ അതിന് കീഴിൽ ഒരു സ്ത്രീ വേണമെന്നാണ് അവർ കരുതുന്നത്.

'അവർ നിങ്ങളുടെ പിന്നിൽ നിന്ന് ഓരോന്ന് പറയും. നിങ്ങൾക്ക് മനസിലാകും എന്താണ് അവർ പറഞ്ഞതെന്ന്. അവർക്ക് അത്തരത്തിൽ നിൽക്കാൻ കഴിയും. അവരെ ആരും പുറത്തു കൊണ്ടുവരികയോ അങ്ങനെ പറയുകയോ ചെയ്യില്ല. ഞാൻ പലപ്പോഴും ഇതിൽ നിന്ന് പലപ്പോഴും അതിജീവിച്ചത് ഭയപ്പെടുത്തി നിൽക്കാൻ കഴിയുന്നത് കൊണ്ട് മാത്രമാണ്,' നോറ ഫത്തേഹി പറഞ്ഞു.

പക്ഷെ ചിലർക്ക് ഇതൊന്നും മനസിലാകില്ലെന്നും നോറ പറയുന്നു. അവൾക്കെങ്ങനെ പറ്റുന്നു എന്നാണ് ചിലർ ചോദിക്കുക. പലർക്കും എന്നോട് ദേഷ്യമാണ്. ഞാൻ നേരെ ചൊവ്വേ കാര്യങ്ങൾ പറയുന്ന ആളാണ്. ഞാൻ മറ്റു പെൺകുട്ടികളെ പോലെയല്ല. ആണുങ്ങളായ താരങ്ങളുടെ അടുത്ത് എല്ലാം കേട്ട് സഹിച്ച് നിൽക്കാൻ ഒന്നും എന്നെ കിട്ടില്ല എന്നും നോറ പറയുന്നു.

താൻ സ്വന്തം വീട്ടിലുള്ളവരെ പോലെ തന്നെ അവരോടും തമാശ പറയും. പക്ഷെ പറയേണ്ട കാര്യങ്ങൾ മുഖത്ത് നോക്കി പറയും. പക്ഷെ അവർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സഹായം ചോദിക്കാവുന്ന ഒരു നല്ല സുഹൃത്ത് കൂടിയായിരിക്കും താൻ എപ്പോഴുമെന്നും നോറ പറയുന്നു.

എനിക്ക് മോശമായി എന്തെങ്കിലും തോന്നിക്കഴിഞ്ഞാൽ ഓപൺ ആയി പറയും. പക്ഷെ ചിലർക്ക് അങ്ങനെ പറയുന്നതൊന്നും ഇഷ്ടമല്ല. അവർക്ക് സ്ത്രീകൾ മിണ്ടാതിരിക്കുന്നതാണ് ഇഷ്ടം. ചിലർ നോക്കുന്നത് നിങ്ങൾക്ക് ഇനിയും വർക്ക് വേണ്ടേ എന്ന തരത്തിലായിരിക്കും. പക്ഷെ തന്റെ അധികാരമൊന്നും താൻ ആർക്കും നൽകിയിട്ടില്ലെന്നും നോറ പറയുന്നു.

ആളുകൾ നെഗറ്റീവ് ആയ കാര്യങ്ങൾ പറഞ്ഞ് തന്റെ സന്തോഷത്തെ കെടുത്തുകയാണ്. ആളുകൾ എപ്പോഴും തന്നെക്കുറിച്ച് മോശം പറയുകയാണെന്നും നോറ പറയുന്നു. താരങ്ങളായാലും അല്ലെങ്കിലും അവസാനം അവർ ഇരപിടിയന്മാരാണ്. താൻ അതിലൊന്നും പോയി ചാടാറില്ലെന്നും നോറ പറയുന്നു.

WEB DESK
Next Story
Share it