Begin typing your search...

'ന്നാ താന്‍ കേസ് കൊട്' 50 കോടി ക്ലബില്‍

ന്നാ താന്‍ കേസ് കൊട് 50 കോടി ക്ലബില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' 50 കോടി ക്ലബില്‍ ഇടം നേടി. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രേക്ഷകര്‍ സിനിമയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നടന്‍ നന്ദി അറിയിച്ചു.

ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് തൊട്ടു മുന്നേ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്റര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരസ്യത്തെ ഇടത് സൈബര്‍ വിങ്ങുകള്‍ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യദിനത്തില്‍ ചിത്രം 1.25 കോടി രൂപയാണ് നേടിയത്. ആഗസ്റ്റ് 18 മുതല്‍ സിനിമ ജിസിസി കേന്ദ്രങ്ങളില്‍ ജിസിസി കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗായത്രി ശങ്കറാണ് നായിക. ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ആണ് ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുള്ളത്. കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Elizabeth
Next Story
Share it