Begin typing your search...

നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും; ചിരിപ്പിച്ച് 'സാറ്റർഡേ നൈറ്റ്' ടീസർ

നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും; ചിരിപ്പിച്ച് സാറ്റർഡേ നൈറ്റ് ടീസർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് ഒന്നിക്കുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ടീസർ എത്തി. പൂജ റിലീസ് ആയി ചിത്രം തിയറ്ററുകളിൽ എത്തും നിവിൻ പോളിയും അജു വർഗീസും സൈജു കുറുപ്പും സിജു വിൽസനും ഗ്രേസ് ആന്റണിയും ഒന്നിച്ച ടീസറാണ് എത്തിയത്. ഒരു കോമഡി ചിത്രമായിട്ടാണ് സാറ്റർഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ദുബായ്, ബെംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ ഒന്നിക്കുന്ന ചിത്രത്തിനായി നവീൻ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.




Ammu
Next Story
Share it