Begin typing your search...

നമ്മുടെ ഉള്ളിലൊരു പ്രണയം ഉണ്ടാകണം; യുവാക്കളുടേതുപോലെയല്ല പ്രായമായവരുടെ പ്രണയം": നിഷ സാംരംഗ്

നമ്മുടെ ഉള്ളിലൊരു പ്രണയം ഉണ്ടാകണം; യുവാക്കളുടേതുപോലെയല്ല പ്രായമായവരുടെ പ്രണയം: നിഷ സാംരംഗ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

'ഉപ്പും മുളകി'ലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിഷ സാംരംഗ്. നടിയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്ന് അടുത്തിടെ നിഷ സാരംഗ് വെളിപ്പെടുത്തിയിരുന്നു. പ്രണയത്തെക്കുറിച്ച് പറയുന്ന നടിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മരിക്കുന്നതുവരെ പ്രണയം വേണം. അത്തരത്തിൽ പ്രണയം ഉണ്ടായാൽ മാത്രമേ നമുക്ക് ജീവൻ ഉണ്ടാകുകയുള്ളൂവെന്നും ചലിക്കാത്ത വസ്തുവിന് ഒരിക്കലും പ്രണയമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഷ സാരംഗ് പ്രണയത്തെക്കുറിച്ച് വാചാലയായത്.

'ജീവനുണ്ടെന്ന് നമുക്ക് തോന്നണമെങ്കിൽ നമ്മുടെ ഉള്ളിലൊരു പ്രണയം ഉണ്ടാകണം. അപ്പോൾ നിങ്ങൾ വിചാരിക്കും എന്റെ ഉള്ളിലിപ്പോൾ പ്രണയമുണ്ടെന്ന്. ഉണ്ടാകുമായിരിക്കും. എനിക്ക് എല്ലാവരോടും പ്രണയമാണ്. അതായത്, പാറുക്കുട്ടിയോട് (ഉപ്പും മുളകിൽ അഭിനയിക്കുന്ന കുട്ടി) എനിക്ക് പ്രണയമാണ്. കാരണം അത് സ്‌നേഹമാണ്. വല്ലാത്തൊരു സ്‌നേഹമാണ് ഈ പ്രണയം എന്നുപറയുന്നത്. അളക്കാൻ പറ്റാത്ത സ്‌നേഹം ഒരാളോടുള്ളതാണ് പ്രണയം. പാറുക്കുട്ടി അടുത്ത് വരുമ്പോൾ എനിക്ക് ഭയങ്കര ഊർജമാണ്. നമ്മുടെ ഉള്ളിൽ എപ്പോഴും സ്‌നേഹമുണ്ടാകണം. സ്‌നേഹമുണ്ടെങ്കിൽ വഴക്കുണ്ടാകില്ല. പക്ഷേ നല്ല വഴക്കുണ്ടാകുന്നത് സ്‌നേഹത്തിൽ തന്നെയാണ്. അത് സ്വാർത്ഥതകൊണ്ടുള്ള വഴക്കാണ്.

യുവാക്കളുടെ പ്രണയം വളരെ രസമാണ്. അത് കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതാണ്. ഏതെങ്കിലും മരത്തിന്റെയോ പോസ്റ്റിന്റെയോ വണ്ടിയുടെ സൈഡിലൊക്കെ നിന്ന് പ്രണയിക്കുന്നത് കാണാം. പക്ഷേ പ്രായമായ ആളുകൾ തമ്മിലുള്ള പ്രണയം അങ്ങനെയല്ല. അവർ പ്രണയിക്കുകയാണെന്ന് മനസിലാകുകയേയില്ല."- നടി പറഞ്ഞു.

WEB DESK
Next Story
Share it