Begin typing your search...

ആലുവും മിത്തുവും ഗുള്ളുവും ആരാണെന്നറിയുമോ..? ബോളിവുഡ് താരങ്ങളുടെ രസകരമായ ഓമനപ്പേരുകൾ

ആലുവും മിത്തുവും ഗുള്ളുവും ആരാണെന്നറിയുമോ..? ബോളിവുഡ് താരങ്ങളുടെ രസകരമായ ഓമനപ്പേരുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എല്ലാവർക്കുമുണ്ടാകും വിളിപ്പേരുകൾ. ചിലർക്ക് വീട്ടിലും, സ്‌കൂളിലും, കോളജിലുമെല്ലാം പ്രത്യേകം പ്രത്യേകം വിളിപ്പേരുകളുണ്ടാകും. എന്നാൽ, അടുത്ത സുഹൃത്തുക്കൾ വിളിക്കുക, മറ്റു ചില പേരുകളായിരിക്കും.

ബോളിവുഡ് താരങ്ങളുടെ ചില രസകരമായ ഓമനപ്പേരുകൾ-

ഐശ്വര്യ റായ് - താരങ്ങളിൽ താരം സുന്ദരിമാരിൽ സുന്ദരി ഐശ്വര്യ റായിയെ വീട്ടിൽ വിളിക്കുന്ന പേര് ഗുള്ളു എന്നാണ്. അടുത്ത സുഹൃത്തുക്കളും ഗുള്ളു എന്നാണു വിളിക്കുന്നത്. ഭർത്താവിന്റെ കുടുംബാംഗങ്ങളും താരത്തെ വിളിക്കുന്ന ഓമനപ്പേരും ഗുള്ളു എന്നാണ്.

പ്രിയങ്ക ചോപ്ര - മിത്തു എന്നാണ് പ്രിയങ്ക ചോപ്രയുടെ വിളിപ്പേര്. ചെറുപ്പം മുതൽ കൂട്ടുകാരും വീട്ടുകാരും അടുത്തബന്ധുക്കളുമൊക്ക പ്രിയങ്കയെ മിത്തു എന്നാണ് വിളിക്കുന്നത്.

ഷാഹിദ് കപൂർ- ഷാഷ എന്നാണ് ഷാഹിദ് കപൂറിന്റെ ചെല്ലപ്പേര്. നടന്റെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഷാഷ എന്നാണു വിളിക്കുന്നത്. തന്നെ അങ്ങനെ വിളിക്കുന്നത് അവരുമായി കൂടുതൽ അടുപ്പം തോന്നിപ്പിക്കുമെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

അർജുൻ കപൂർ - വളരെ വ്യത്യസ്തമായ ഓമനപ്പേരാണ് താരത്തിന്റേത്. ഫുബു എന്നാണ് അടുത്ത സുഹൃത്തുക്കൾക്കിടയിൽ അർജുൻ അറിയപ്പെടുന്നത്.

ആലിയ ഭട്ട് - താര സുന്ദരി ആലിയ ഭട്ടിന്റെ ഓമനപ്പേര് ആലു എന്നാണ്. വീട്ടുകാരും കുടുംബക്കാരും സുഹൃത്തുക്കളും മാത്രമല്ല, സഹപ്രവർത്തകരും ആരാധകരും വരെ സ്നേഹത്തോടെ ആലു എന്നാണു വിളിക്കുന്നത്. ആലുവിന് തന്റെ ചെല്ലപ്പേര് വളരെ ഇഷ്ടവുമാണ്.

അനുഷ്‌ക ശർമ - നടി അനുഷ്‌ക ശർമയെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരവുമായ വിരാട് കോലി സ്നേഹത്തോടെ വിളിക്കുന്നത് നുഷ്‌കി എന്നാണ്. ഇപ്പോൾ കുടുംബാംഗങ്ങളും താരത്തെ നുഷ്‌കി എന്നു വിളിക്കാൻ തുടങ്ങിയത്രെ!

അക്ഷയ് കുമാർ - ബോളിവുഡിലെ സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിന്റെ വിളിപ്പേര് രാജു എന്നാണ്. വീട്ടുകാരും സുഹൃത്തുക്കളും മാത്രമല്ല, ബോളിവുഡിൽ താരവുമായി അടുത്ത ബന്ധം പുലർത്തുന്ന എല്ലാവരും അക്ഷയ് കുമാറിനെ രാജു എന്നാണു വിളിക്കുന്നത്.

ഹൃത്വിക് റോഷൻ - മനോഹരമായ വിളിപ്പേരാണ് കോളജ് കുമാരിമാരുടെ സ്വപ്ന നായകനായിരുന്ന ഹൃത്വിക് റോഷനുള്ളത്. ഡുഗ്ഗു എന്നാണത്രെ താരത്തെ അമ്മൂമ്മ വിളിച്ചിരുന്നത്.

Aishwarya
Next Story
Share it