Begin typing your search...

ആരാധകര്‍ ഏറ്റെടുത്ത് ഐശ്വര്യ റായിയുടെ പഴയ വീഡിയോ

ആരാധകര്‍ ഏറ്റെടുത്ത് ഐശ്വര്യ റായിയുടെ പഴയ വീഡിയോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊണ്ണൂറുകളിലെ രാജ്ഞിയാണ് ഐശ്വര്യ റായ്. 49 വയസു പിന്നിടുമ്പോഴും ലോകത്തിലെ സുന്ദരിതന്നെ താരം. ആ സൗന്ദര്യധാമത്തെ ഒരു നോക്കു നേരില്‍ കാണാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ഇന്ത്യന്‍ വെള്ളിത്തിരയിലെ ഈ താരസുന്ദരി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. ദേവദാസ്, ഹം ദില്‍ ദേ ചുകേ സനം, ധൂം 2, ജോധ അക്ബര്‍, ജോഷ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണു താരത്തിന്റെ കരിയറിലുള്ളത്.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ആയിരുന്നു ഐശ്വര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സിനിമ ബോക്‌സ് ഓഫീസ് ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ നന്ദിനി എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

മോഡലിംഗ് കാലത്ത് ഐശ്വര്യ റായി റാംപില്‍ നടക്കുന്നതിന്റെ ഒരു അപൂര്‍വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഐശ്വര്യ റായ് ലോകസുന്ദരി മത്സരത്തില്‍ വിജയിച്ച 1994-ലെയാണ് ഇപ്പോള്‍ ഹിറ്റ് ആയിരിക്കുന്ന വീഡിയോ. മുംബൈയിലെ ഒബ്‌റോയ് ഹോട്ടലില്‍ പിയറി കാര്‍ഡിനു വേണ്ടി ഐശ്വര്യ റായി റാംപില്‍ നടക്കുന്നതിന്റെ വീഡിയോ ആണിത്. കിടിലന്‍ സ്ലീവുകളുള്ള കറുത്ത കുറിയ വസ്ത്രം ധരിച്ച ഐശ്വര്യ തന്റെ നടത്ത ശൈലിയും അതിശയിപ്പിക്കുന്ന രൂപവും കൊണ്ട് എല്ലാവരെയും കീഴടക്കുന്നു.

WEB DESK
Next Story
Share it