Begin typing your search...

പലസ്തീൻ ഉള്ളടക്കമുള്ള സിനിമകൾ നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്; പ്രതിഷേധം ശക്തം

പലസ്തീൻ ഉള്ളടക്കമുള്ള സിനിമകൾ നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്; പ്രതിഷേധം ശക്തം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പലസ്തീൻ വിഷയമായി എത്തുന്ന സിനിമകൾ കൂട്ടത്തോടെ ഒഴിവാക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. പലസ്തീനും ഇസ്രായേലും വിഷയമാവുന്ന 32 ഫീച്ചർ സിനിമകളും ‘പലസ്തീനിയൻ സ്റ്റോറീസ്’ എന്ന വിഭാഗത്തിൽപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്ളിക്സിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

പലസ്തീൻ സിനിമകൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിന് ഫ്രീഡം ഫോർവേർഡ് എന്ന സംഘടന കത്തയച്ചു. പലസ്തീൻ സാമൂഹ്യനീതി സംഘടനയായ കോഡ് പിങ്കും പ്ലാറ്റ്‌ഫോമിനെതിരെ നിലപാടെടുത്തിട്ടുണ്ട്.

പ്രതിഷേധം ശക്തമായതോടെ വിവാദങ്ങളില്‍ വിശദീകരണവുമായി നെറ്റ്ഫ്‌ളിക്‌സും എത്തി. സിനിമകളുടെ ലൈസന്‍സ് അവസാനിച്ചതിനാലാണ് അവ നീക്കം ചെയ്തതെന്നാണ് നെറ്റ്ഫ്ലിക്സ് നൽകുന്ന വിശദീകരണം. മൂന്ന് വർഷത്തെ ലൈസൻസിംഗ് കരാറിന്‍റെ ഭാഗമായിട്ടായിരുന്നു 2021 ഒക്ടോബറിൽ പലസ്തീനിയൻ സ്റ്റോറീസ് എന്ന പ്ലേ ലിസ്റ്റിൽ സിനിമകൾ ആരംഭിച്ചത്. ലൈസൻസിന്റെ കാലാവധി കഴിഞ്ഞതോടെയാണ് സംപ്രേക്ഷണം അവസാനിപ്പിച്ചതെന്ന് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം എന്തുകൊണ്ടാണ് സിനിമകളുടെ ലൈസൻസ് പുതുക്കാനുള്ള തീരുമാനം എടുക്കാതിരുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. നെറ്റ്ഫ്‌ളിക്‌സിന്റെ തീരുമാനം പുനപരിശോധിക്കാൻ ഫ്രീഡം ഫോർവേഡിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മ നെറ്റ്ഫ്‌ളിക്‌സിനോട് ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it