Begin typing your search...

ഇരട്ടക്കുട്ടികളുമായി നയൻതാര എയർപോർട്ടിൽ; ആരാധകർ ഏറ്റെടുത്ത് ചിത്രങ്ങളും വീഡിയോയും

ഇരട്ടക്കുട്ടികളുമായി നയൻതാര എയർപോർട്ടിൽ; ആരാധകർ ഏറ്റെടുത്ത് ചിത്രങ്ങളും വീഡിയോയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളിയായ നയൻസ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കെത്തുന്നത്. വർണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറിൽ സുബൈർ നിർമിച്ച ചിത്രത്തിൽ ജയറാം ആയിരുന്നു നായകൻ. മറ്റൊരു പ്രത്യേകത കൂടി ആ സിനിമയ്ക്കുണ്ടായിരുന്നു, മലയാളത്തിന്റെ എവർഗ്രീൻ നായിക ഷീല ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം അഭിനയിച്ച ചിത്രം കൂടിയായിരുന്നു.

മനസിനക്കരെയുടെ വൻ വിജയത്തിനു ശേഷം മലയാളത്തിൽ സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയെങ്കിലും നയൻസ് വൈകാതെ തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള മറ്റു ഭാഷാചിത്രങ്ങളിലേക്കു ചേക്കേറുകയായിരുന്നു. തുടർന്ന്, ഹിറ്റ് ചിത്രങ്ങളുടെ അഭിഭാജ്യ ഘടകമായി നയൻസ് മാറി. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകൾ പോലും നയൻസിനെ തങ്ങളുടെ നായികയായി കിട്ടാൻ മത്സരിച്ചു.

വിഘ്നേഷ് ശിവനെയാണ് നയൻസ് വിവാഹം കഴിച്ചത്. താരദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറക്കുകയും ചെയ്തു. സെറോഗസിയിലൂടെയാണ് നയൻസ് അമ്മയായത്. 2022 ഒക്ടോബർ ഒമ്പതിനാണ് ഇരുവരും തങ്ങൾക്ക് രണ്ട് ആൺകുഞ്ഞുങ്ങൾ പിറന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.

ഇതുവരെ കുഞ്ഞുങ്ങളുടെ മുഖം മീഡിയയ്ക്കു മുന്നിൽ ദമ്പതികൾ കാണിച്ചിട്ടില്ല. പക്ഷേ, കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു. വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, കുഞ്ഞുങ്ങളും ഭർത്താവുമൊത്ത് എയർപോർട്ടിൽ ചെന്നിറങ്ങുന്ന നയൻതാരയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താരദമ്പതികൾ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു കാറിൽ നിന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്. പക്ഷേ, കുട്ടികളുടെ മുഖം ക്യാമറയ്ക്കു മുമ്പിൽ ഇരുവരും കാണിച്ചില്ല. വീഡിയോയ്ക്കു നിരവധി ആശംസകളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.

Aishwarya
Next Story
Share it