കഴിഞ്ഞ വർഷം ദുബായിൽ വച്ച് മീരാ ജാസ്മിനെ കണ്ടു, മീര കുറെക്കൂടി പീസ്ഫുൾ അവസ്ഥയിലാണെന്നു തോന്നി: നരേൻ
മലയാളത്തിലും തമിഴിലും ഒരു പോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നരേൻ. താരത്തിൻറെ പുതിയ സിനിമ ക്വീൻ എലിസബത്ത് പുറത്തിറങ്ങുകയാണ്. മീരാ ജാസ്മിനാണ് നായിക. മലയാള സിനിമയിലെ ഇടവേളകളും മീരയുമായുള്ള സൗഹൃദവും തുറന്നുപറയുകയാണ് നരേൻ.
സോളാ ഹീറോയായി ചെയ്യാൻ പറ്റിയ പ്രോജക്ട് തേടുമ്പോഴാണ് ക്വീൻ എലിസബത്ത് സിനിമയുടെ കഥ കേൾക്കുന്നത്. മീരാ ജാസ്മിൻ ടൈറ്റിൽ റോൾ ചെയ്യുന്നു എന്നതായിരുന്നു ആകർഷണം. വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരുമിച്ചു ചെയ്യുന്നതു ഫൺ പടമായതു സന്തോഷകരം. വളരെ സാധാരണക്കാരനായ, നിഷ്‌കളങ്കതയുള്ള, ഹ്യൂമർ ടച്ചുള്ള കഥാപാത്രമാണിത്.
കുറെക്കാലത്തിനു ശേഷം കഴിഞ്ഞ വർഷം ദുബായിൽവച്ച് മീരാ ജാസ്മിനെ കണ്ടിരുന്നു. മീര കുറെക്കൂടി പീസ്ഫുൾ അവസ്ഥയിലാണെന്ന് എനിക്കു തോന്നി. ഒരുമിച്ചു സിനിമ ചെയ്യുന്നതിനെക്കുറിച്ചോ മടങ്ങിവരവിനെക്കുറിച്ചോ അന്നു സംസാരിച്ചില്ല. ഞങ്ങളുടെ സൗഹൃദം കുറച്ചുകൂടി ദൃഢമായതോടെ വീണ്ടും ഒരുമിച്ചു പെർഫോം ചെയ്തപ്പോൾ ഞങ്ങൾ കുറേക്കൂടി ഫ്രീയായി. വർഷങ്ങളുടെ ഇടവേള തോന്നിയില്ല. ഇതിൽ 'അച്ചുവിൻറെ അമ്മ'യുടെയൊക്കെ ഫീൽ കിട്ടാവുന്ന കുറെ മുഹൂർത്തങ്ങളുണ്ട്- നരേൻ പറഞ്ഞു.