ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്നില്ല: വെളിപ്പെടുത്തലുമായി നന്ദിനി
തെന്നിന്ത്യന്‍ താരം നന്ദിനി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്തു ചുണ്ടന്‍, നാറാണത്തു തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നന്ദിനി മലയാളികളുടെ മനസില്‍ ഇടംനേടി. ബാലചന്ദ്രമേനോന്‍ ഒരുക്കിയ ഏപ്രില്‍ 19 ആണ് നന്ദിനിയുടെ ആദ്യ ചിത്രം. അവിവാഹിതയായി കഴിയുന്ന താരം കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
വിവാഹം കഴിക്കാനും ജീവിതം തുടങ്ങാനും പറ്റിയ ഒരാളെ ഞാന്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. പിന്നെ എങ്ങനെ വിവാഹം കഴിക്കും. ഞാന്‍ പ്രതീക്ഷിക്കുന്നപോലെ ഒരാളെ ഞാന്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു.
ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയത്ത് ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലായെന്നും പിന്നീട് വേര്‍പിരിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെല്ലാം അടിസ്ഥാനരഹിതമാണ്.
ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം എന്റെ മാതാപിതാക്കളോടൊപ്പം ഒരുപാട് കാലം ഒരുമിച്ച് ജീവിച്ചതുകൊണ്ടാണ്. അവര്‍ക്ക് എന്നെക്കൂടാതെ കഴിയാന്‍ കഴിയില്ല. അവരില്‍നിന്ന് വേര്‍പെട്ട് പോകാന്‍ എനിക്കും കഴിയില്ല. ഞാന്‍ ഇതുവരെയും ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിരിക്കുന്നത് എന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. ഇതും വിവാഹം കഴിക്കാത്തതിന് ഒരു കാരണമായിരുന്നു- നന്ദിനി പറഞ്ഞു.