Begin typing your search...

ദിലീപേട്ടൻ എൻറെ കാലിലെ ചെറുവിരൽ ഒടിച്ചു; ഡാൻസ് മാസ്റ്ററുടെ സ്റ്റെപ്പ് കണ്ടപ്പോഴെ കിളിയും പോയി; നമിത പ്രമോദ്

ദിലീപേട്ടൻ എൻറെ കാലിലെ ചെറുവിരൽ ഒടിച്ചു; ഡാൻസ് മാസ്റ്ററുടെ സ്റ്റെപ്പ് കണ്ടപ്പോഴെ കിളിയും പോയി; നമിത പ്രമോദ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബാലതാരമായെത്തി നായികയായ താരസുന്ദരിയാണ് നമിത പ്രമോദ്. മിനി സ്‌ക്രീൻ ഷോയിലൂടെ കരിയർ ആരംഭിച്ച നമിത അന്യഭാഷചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൗണ്ട് തോമ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കാലിനുണ്ടായ പരിക്കിനെക്കുറിച്ചു നമിത പറഞ്ഞത് എല്ലാവരിലും ചിരിപടർത്തി. ഒരു ചാനൽ പരിപാടിക്കിടെ ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ എന്ന ചിത്രത്തിലെ ഒരു പാട്ട് കാണിച്ചിട്ട് അതിനെപറ്റിയുള്ള ഓർമ പങ്കുവയ്ക്കാനാണ് അവതാരക ആവശ്യപ്പെട്ടത്. തുടർന്ന് നമിതയുടെ മറുപടി ഇങ്ങനെയായിരുന്നു:

ഇതിനെപ്പറ്റി പറയാനേ എനിക്ക് ഉള്ളു. കാരണം അത് ഒറ്റ ടേക്കിൽ എടുത്തതാണ്. ഞാൻ ആദ്യം നായികയായി വന്ന സിനിമ പുതിയ തീരങ്ങൾ ആണ്. ആ ചിത്രത്തിൻറെ ലൊക്കേഷനിൽ എല്ലാവരും എന്നെ കംഫർട്ട് ആക്കിയിരുന്നു. പക്ഷേ സൗണ്ട് തോമയിൽ ജോയിൻ ചെയ്ത ദിവസം എടുത്തതാണ് ഈ സോംഗ്. അതും ഫാസ്റ്റ് ട്രാക്ക് ഉള്ള പാട്ട്. അതിനും മുൻപ് ഞാൻ ഡാൻസ് കളിച്ചത് സ്‌കൂളിൽ പഠിക്കുമ്പോഴാണ്. ശരീരം അനങ്ങി ഒന്ന് ഡാൻസൊക്കെ കളിച്ചത് അപ്പോഴാണ്. മാത്രമല്ല മാസ്റ്റർ വന്ന് സ്റ്റെപ്പ് കാണിച്ച് തന്നതോടെ എൻറെ കിളി പോയി. ഈ ജന്മത്ത് എനിക്കത് ചെയ്യാൻ പറ്റില്ലെന്ന അവസ്ഥയായി. ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ ഇതത്ര നിസാരമല്ലെന്ന് എനിക്ക് മനസിലായി.

രണ്ടാമത്തെ ദിവസം ആയപ്പോഴേക്കും കാലും ശരീരവുമൊക്കെ അനക്കാൻ പറ്റാത്ത പോലെ വേദനിക്കാൻ തുടങ്ങി. പക്ഷേ ചെയ്തല്ലേ പറ്റുള്ളു. അങ്ങനെ ചെയ്തോണ്ടിരിക്കുകയാണ്. സ്റ്റെപ്പ് ഒക്കെ പഠിച്ച് വരികയാണ്. അങ്ങനെ പാട്ടിനിടയിൽ ദിലീപേട്ടൻ ചാടി ചാടി വരുന്ന ഒരു സ്റ്റെപ്പുണ്ട്. അത് ചിത്രീകരിക്കുന്ന സമയത്ത് ഞാനവിടെ തന്നെ നിൽക്കുകയായിരുന്നു. എന്നാൽ പുള്ളി നേരേ ചാടി തുള്ളി വന്ന് ലാൻഡ് ചെയ്തത് എൻറെ കാലിലേക്കാണ്. അങ്ങനെ കാലിൻറെ ചെറുവിരൽ ഒടിഞ്ഞു. ഇപ്പോഴും ആ വിരൽ എനിക്ക് മടക്കാൻ കഴിയില്ല. പക്ഷെ അന്ന് അതൊന്നും ശ്രദ്ധിക്കാതെ ആ വേദനയും സഹിച്ചാണ് ബാക്കി ഷൂട്ട് ചെയ്തത്. മൂന്നാം ദിവസമൊക്കെ ആയപ്പോഴേക്കും ഞാനാകെ അവശയായി. എങ്കിലും അതങ്ങ് ഓക്കെയായി പോയി. സൗണ്ട് തോമയിലെ പാട്ടുകളെ കുറിച്ചോർക്കുമ്പോൾ ഏറ്റവും ആദ്യം ഓർമ വരുന്നത് ഇതൊക്കെയാണ്- നമിത പറഞ്ഞു.

WEB DESK
Next Story
Share it