Begin typing your search...

ഒരു കാര്യങ്ങളിലും എനിക്ക് ടെന്‍ഷനുണ്ടാകാന്‍ ഭര്‍ത്താവ് സമ്മതിക്കില്ല: ഷീലു എബ്രഹാം

ഒരു കാര്യങ്ങളിലും എനിക്ക് ടെന്‍ഷനുണ്ടാകാന്‍ ഭര്‍ത്താവ് സമ്മതിക്കില്ല: ഷീലു എബ്രഹാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഭിനയിച്ച സിനിമകളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഷീല എബ്രഹാം. പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവും അബാം ഗ്രൂപ്പിന്റെ എംഡിയുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്. ബിസിനസ്, അഭിനയം, കുടുംബം എന്നിവയെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്-

അഭിനയിക്കാന്‍ പോകുമ്പോള്‍ ഞാന്‍ പൂര്‍ണമായും അതില്‍ മാത്രമായിരിക്കും ശ്രദ്ധിക്കുക. ആ സമയത്തു കുട്ടികളുടെ കാര്യം നോക്കുക അദ്ദേഹമാണ്. പിന്നെ ബിസിനസ് കാര്യങ്ങളൊന്നും ഞാന്‍ നോക്കാറേയില്ല. എന്റെ ടെന്‍ഷന്‍സും കൂടി അച്ചായന്‍ ഏറ്റെടുത്തോളും. ഞാന്‍ ശരിക്കും ഇക്കാര്യങ്ങളിലൊക്കെ മടിച്ചിയാണ്. ആരെങ്കിലും കൂട്ടുകാരൊക്കെ അദ്ദേഹത്തോടു പറയും അവളെ ഇങ്ങനെ ഒരു ടെന്‍ഷന്‍സും അറിയിക്കാതെ കൊണ്ടു നടക്കരുത്.

ബിസിനസിന്റെ കാര്യങ്ങളൊക്കെ പഠിപ്പിക്കണമെന്ന്. പിറ്റേന്ന് നല്ല കൊച്ചായി അച്ചായനോടൊപ്പം ഓഫീസില്‍ പോകും. ഇതൊക്കെ ഒറ്റ ദിവസത്തേക്കു മാത്രമാണ്. പിറ്റേദിവസം മുതല്‍ വീണ്ടും ശങ്കരന്‍ തെങ്ങില്‍ത്തന്നെ എന്ന അവസ്ഥയാകും. ഒരു കാര്യങ്ങളിലും എനിക്ക് ടെന്‍ഷനുണ്ടാകാന്‍ അദ്ദേഹം സമ്മതിക്കില്ല.

വിവാഹത്തിനു മുമ്പു ഞാനിങ്ങനെയൊന്നുമല്ലായിരുന്നു. എന്റെ എല്ലാകാര്യങ്ങളും ഞാനൊറ്റയ്ക്കാണു ചെയ്തിരുന്നത്. എന്നാലിപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും അച്ചായന്‍ കൂടെ വേണം. ഒരു ഷോപ്പിംഗിനു പോലും അച്ചായനില്ലതെ പുറത്തുപോകാറില്ല. ഞാനൊറ്റയ്ക്കു പോകുന്ന ഒരേ ഒരു സ്ഥലം ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മാത്രമാണ്.

ഒരു കാര്യവും ഹസ്ബന്‍ഡ് എന്നില്‍ അടിച്ചേല്‍പ്പിക്കാറില്ല. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ചെയ്യട്ടെ എന്നാണു ചിന്തിക്കുക. എങ്കിലും സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശീലിക്കണമെന്ന് പറയാറുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹത്തെ ആശ്രയിച്ച് നില്‍ക്കുന്നതു ശരിയല്ലല്ലോ- ഷീലു പറഞ്ഞു.

WEB DESK
Next Story
Share it