Begin typing your search...

പരീക്കുട്ടിയുടെ വേദനകള്‍ എന്റെ ഹൃദയം ഏറ്റുവാങ്ങുകയായിരുന്നു; പക്ഷേ, അതൊരിക്കലും ഒഴിയാബാധയായിരുന്നില്ല: മധു

പരീക്കുട്ടിയുടെ വേദനകള്‍ എന്റെ ഹൃദയം ഏറ്റുവാങ്ങുകയായിരുന്നു; പക്ഷേ, അതൊരിക്കലും ഒഴിയാബാധയായിരുന്നില്ല: മധു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാള സിനിമയിലെ ഇതിഹാസതാരമാണ് മധു. തരുണനായകനായും തരളഹൃദയമുള്ള കാമുകനായും അച്ഛനായും സഹോദരനായും മുത്തച്ഛനായുമെല്ലാം അദ്ദേഹം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ത്തു. ഇപ്പോളും അഭിനയത്തില്‍ തുടരുന്നു. മധുവിന്റെ കഥാപാത്രത്തെ ഓര്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസില്‍ ആദ്യമെത്തുക ചെമ്മീനിലെ പരീക്കുട്ടിയായിരിക്കും. ആ വിരഹകാമുകനെ മലയാളി ഒരിക്കലും കൈവിടില്ല. ചില അഭിമുഖങ്ങളില്‍ അദ്ദേഹം പരീക്കുട്ടിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

ഷീലാമ്മയുടെ കൂടെയുള്ള കഥാപാത്രങ്ങളെ ഓര്‍ക്കുമ്പോള്‍ ആദ്യം പ്രേക്ഷകമനസിലെത്തുക ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയുമാണ്. അതൊരു വലിയ കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെയും നടിയെയും ഓര്‍ക്കുക എന്നത് ഭാഗ്യം തന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം ഒരു ക്ലാസിക്കല്‍ അനുഭവമാണ്. ശരിക്കും പരീക്കുട്ടിയുടെ വേദനകള്‍ എന്റെ ഹൃദയം ഏറ്റുവാങ്ങുകയായിരുന്നു. പക്ഷേ, അതൊരിക്കലും എന്റെ ശരീരത്തിന് ഒഴിയാബാധയായിരുന്നില്ല.

ഉമ്മാച്ചു, മന്യശ്രീ വിശ്വാമിത്രന്‍, യക്ഷഗാനം, അപരാധി, ഇതാ ഒരു മനുഷ്യന്‍, അകലങ്ങളില്‍ അഭയം, വിത്തുകള്‍, ഇന്‍ക്വിലാബ് സിന്ദാബാദ്, ശരശയ്യ, പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ തുടങ്ങി എത്രയോ ചിത്രങ്ങളില്‍ ഷീല എന്റെ നായികയായി. ഞാന്‍ സംവിധാനം ചെയ്ത 'മാന്യശ്രീ വിശ്വാമിത്രനി'ല്‍ ഷീലയ്ക്ക് അഭിനയത്തിന്റെ മാറ്റുരയ്ക്കാനായെങ്കില്‍ ഷീല സംവിധാനം ചെയ്ത ആദ്യചിത്രമായ യക്ഷഗാനത്തില്‍ അഭിനയിക്കാനും എനിക്കു കഴിഞ്ഞെന്നും മധു.

Aishwarya
Next Story
Share it