Begin typing your search...

" മൈ 3" വീഡിയോ ഗാനം റിലീസായി

 മൈ 3 വീഡിയോ ഗാനം റിലീസായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗഹൃദവും ക്യാൻസറും പ്രമേയമാക്കി ‘സ്റ്റാർ ഏയ്റ്റ്’ മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ‘മൈ 3’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.



രാജൻ കൊടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകർന്ന് ചിത്രം അരുൺ ആലപിച്ച "മഴതോർന്ന പാടം മലരായി നിന്നെ..." എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ജനുവരി 19ന് ചിത്രം തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഗിരീഷ് കണ്ണാടിപറമ്പ് എഴുതുന്നു. അബ്‌സർ അബു, അനജ്,അജയ്, ജിത്തു,രേവതി, നിധിഷ,അനുശ്രീ പോത്തൻ,ഗംഗാധരൻ കുട്ടമത്ത് എന്നിവരാണ് മറ്റ് താരങ്ങൾ.

അസോസിയേറ്റ് ഡയറക്ടർ-സമജ് പദ്മനാഭൻ,ക്യാമറ- രാജേഷ് രാജു, ഗാനരചന-രാജൻ കൊടക്കാട്,സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്-സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോട്ടി,ഡിജിറ്റൽ മാർക്കറ്റിംഗ്-അമൽ കാനത്തൂർ, വിതരണം-തന്ത്ര മീഡിയ,പി ആര്‍ ഒ- എ എസ് ദിനേശ്.

WEB DESK
Next Story
Share it