Begin typing your search...

മുകേഷിന്റെ നായികയായി കിട്ടിയ ക്ഷണം സ്വീകരിച്ചില്ല; ശ്രീക്കുട്ടന്റെ നിഴലായി ജീവിക്കാനാണ് ഇഷ്ടമെന്ന് ലേഖ

മുകേഷിന്റെ നായികയായി കിട്ടിയ ക്ഷണം സ്വീകരിച്ചില്ല; ശ്രീക്കുട്ടന്റെ നിഴലായി ജീവിക്കാനാണ് ഇഷ്ടമെന്ന് ലേഖ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എം.ജി. ശ്രീകുമാർ, മലയാളി നെഞ്ചോടു ചേർത്തുപിടിച്ച അതുല്യഗായകൻ. നാടൻശീലുകളുടെ മാധുര്യം ഇത്രത്തോളം അനുഭവിപ്പിച്ച മറ്റൊരു ഗായകനും നമുക്കില്ല. കറുത്തപെണ്ണേ..., മാരിക്കിളിയേ ചൊല്ലൂ..., കണ്ണീർ പൂവിന്റെ കവിളിൽ തലോടി..., കള്ളിപ്പൂങ്കുയിലേ..., പച്ചക്കറിക്കായത്തട്ടിൽ..., മന്ദാരച്ചെപ്പുണ്ടോ..., ഈറൻ മേഘം..., ദൂരേ കിഴക്കുദിക്കും മാണിക്യച്ചെമ്പഴുക്ക..., നീല വേനലിൽ..., നിലാവേ മായുമോ..., കളിപ്പാട്ടമായി കൺമണീ... അങ്ങന എത്രയെത്ര ഗാനങ്ങൾ. ആയിരക്കണക്കിന് ഗാനങ്ങൾ വിവിധ ഭാഷകളിലായി അദ്ദേഹം പാടി.

ശ്രീകുമാറിന്റെയും ലേഖയും കുടുംബജീവിതം ഒരു മാതൃകയാണ്. ശ്രീകുമാർ എവിടെപ്പോയാലും അവിടെയെല്ലാം ലേഖയെയും കൊണ്ടുപോകും. സ്വദേശത്താണെങ്കിലും വിദേശത്താണെങ്കിലും ശ്രീകുമാറിന്റെ നിഴലായി ലേഖയുണ്ടാകും. ഭാര്യ എപ്പോഴും കൂടെയുണ്ടാകുക എന്നതൊരു അനുഗ്രഹമാണ്. ഒരിക്കൽ ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ ശ്രീകുമാർ എവിടെയുണ്ടോ അവിടെയുണ്ട് ലേഖ എന്ന ചോദ്യത്തിന് എംജിയും ഭാര്യ ലേഖയും പറഞ്ഞ മറുപടി കുടംബബന്ധത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നതാണ് ലേഖയുടെ വാക്കുകൾ-

തീർച്ചയായും അങ്ങനെയല്ലേ വേണ്ടത്. ശ്രീക്കുട്ടന്റെ നിഴലായി ജീവിക്കാനാണ് എനിക്കു താത്പര്യം. വിവാഹത്തിനു മുമ്പ് ഞാൻ നൃത്തം പഠിച്ചിട്ടുണ്ടായിരുന്നു. വിവാഹശേഷം അത് പ്രൊഫഷനാക്കാൻ ശ്രീക്കുട്ടൻ ഏറെ നിർബന്ധിച്ചിട്ടും ഞാനാണു സമ്മതിക്കാതിരുന്നത്. ദിവസവും പത്തും പതിനഞ്ചും റെക്കോർഡിങ് കഴിഞ്ഞിട്ടാണ് ശ്രീക്കുട്ടൻ എത്തുന്നത്. ക്ഷീണിച്ചു കേറി വരുന്ന ശ്രീക്കുട്ടന്റെ കാര്യങ്ങൾ നോക്കാതെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കാൻ എനിക്കാവില്ല. മുകേഷിന്റെയും മറ്റും നായികയായി സിനിമകളിൽ നിന്നു ക്ഷണം വന്നപ്പോഴും സ്നേഹപൂർവം അതൊക്കെയും നിരസിച്ചു. ശ്രീക്കുട്ടനൊപ്പമുള്ള ജീവിതം ഞാനോരോ ദിവസവും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

വിവാഹ ശേഷം ഞങ്ങൾക്കിടയിൽ വഴക്കോ പിണക്കങ്ങളോ ഇല്ല. കല്യാണം കഴിഞ്ഞ സമയത്ത് ഞങ്ങൾ ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു. അന്ന് അവർ ചോദിച്ചത് വഴക്കുണ്ടാകുമ്പോൾ ഞങ്ങൾക്കിടയിൽ ആരാ കോംപ്രമൈസ് ചെയ്യുന്നത് എന്നായിരുന്നു. അന്ന് അവർക്ക് നൽകിയ മറുപടിയേ എന്നും പറയാനുള്ളൂ, വഴക്കുണ്ടെങ്കിൽ അല്ലേ കോംപ്രമൈസിന് സ്ഥാനമുള്ളൂ.

Aishwarya
Next Story
Share it