Begin typing your search...

സയൻസ് ഫിക്ഷൻ കോമഡി ചിത്രം 'ഗഗനചാരി'; ഉടൻ പ്രദർശനത്തിനെത്തുന്നു

സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരി; ഉടൻ പ്രദർശനത്തിനെത്തുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗോകുൽ സുരേഷ്, അജു വർഗ്ഗീസ്, കെ ബി ഗണേഷ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ 'ഗഗനചാരി 'ഉടൻ പ്രദർശനത്തിനെത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനാർക്കലി മരിയ്ക്കാർ നായികയാവുന്നു.

'സാജൻ ബേക്കറി'ക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത്ത് എസ് പൈ നിർവഹിക്കുന്നു.സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ശിവ, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. 'അങ്കമാലി ഡയറീസ്', 'അനുരാഗ കരിക്കിൻ വെള്ളം', 'ജല്ലിക്കട്ട്' എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'. ചിത്രസംയോജനം- അരവിന്ദ് മന്മദൻ, സീജേ അച്ചു. 'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി. എഫ്. എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- വിനായക് ശശികുമാർ, കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്. ക്രിയേറ്റീവ്സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ,പി ആർ ഒ-എ എസ് ദിനേശ്.

WEB DESK
Next Story
Share it