Begin typing your search...

ഗോല്‍ഗപ്പ തിന്ന് വൈറലായി കുരങ്ങന്‍

ഗോല്‍ഗപ്പ തിന്ന് വൈറലായി കുരങ്ങന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗോല്‍ഗപ്പ തിന്ന് കുരങ്ങന്‍ വൈറലായി. ജാപ്പനീസ് പ്രധാനമന്ത്രിയും ഇന്ത്യയിലെ അംബാസഡറും രുചികരമായ ലഘുഭക്ഷണത്തെ പ്രശംസിച്ചതിനുശേഷം ഗോല്‍ഗപ്പ ലോകമെമ്പാടും പ്രിയപ്പെട്ടതായി മാറി! ഇപ്പോള്‍ ഗോല്‍ഗപ്പ ആസ്വദിച്ചുതിന്നുന്ന കുരങ്ങനാണ് സോഷ്യല്‍ മീഡിയയില്‍ താരം. ഗുജറാത്തിലെ തങ്കാര ചൗക്കിലാണു സംഭവം.

ഗോല്‍ഗപ്പ വില്‍ക്കുന്ന കടയിലിരുന്നു ലഘുഭക്ഷണം ആസ്വദിക്കുകയാണ് കുരങ്ങന്‍. അവിടെ എത്തുന്ന മറ്റു ഭക്ഷണപ്രിയര്‍ക്കു ശല്യമുണ്ടാക്കാതെയാണ് വാനരശ്രേഷ്ഠന്റെ ഗോല്‍ഗപ്പ കഴിപ്പ്. കുരങ്ങന്‍ ഗോല്‍ഗപ്പ കഴിക്കുന്നതു കാണാന്‍ ധാരാളം ആളുകളും അവിടെ തടിച്ചുകൂടി.

WEB DESK
Next Story
Share it