Begin typing your search...

സന്യാസിയുടെ മരണശേഷം അദ്ദേഹത്തിന്റെ മുറിയില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ കറന്‍സി; ഞെട്ടി നാട്ടുകാര്‍

സന്യാസിയുടെ മരണശേഷം അദ്ദേഹത്തിന്റെ മുറിയില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ കറന്‍സി; ഞെട്ടി നാട്ടുകാര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അന്തരിച്ച സന്യാസിയുടെ ഫാം ഹൗസില്‍ ലക്ഷങ്ങളുട സമ്പാദ്യം. സന്യാസിയുടെ മുറിയില്‍ കണ്ടെത്തിയ കറന്‍സിയും നാണയങ്ങളും കണ്ട് അദ്ദേഹത്തിന്റെ ഭക്തരും നാട്ടുകാരും ഞെട്ടി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണു സംഭവം. 30 ലക്ഷം രൂപയുടെ കറന്‍സിയും നാണയങ്ങളുമാണു കണ്ടെത്തിയത്. ചിത്രദുര്‍ഗയിലെ ഹൊലല്‍കെരെ ടൗണിലെ താമസക്കാരനായ ഗംഗാധര ശാസ്ത്രി എന്ന എഴുപതുകാരനായ സന്യാസിയാണ് അന്തരിച്ചത്.

സന്യാസി ഒരു ഫാം ഹൗസില്‍ ഒറ്റയ്ക്കാണ് താമസിച്ചത്. അദ്ദേഹത്തിന് ഹോളല്‍കെരെയില്‍ 16 ഏക്കര്‍ സ്വത്ത് ഉണ്ടായിരുന്നു, അതില്‍ നാല് ഏക്കര്‍ തെങ്ങിന്‍ ഫാമും ഉണ്ടായിരുന്നു. ഒരു ജ്യോതിഷി എന്ന നിലയിലും വിവിധ പൂജകള്‍ ചെയ്യുന്നതിലും ശാസ്ത്രി നാട്ടിലെ പ്രശസ്തനായിരുന്നു. ഭക്തരുടെ സമ്മാനങ്ങളും കാര്‍ഷികോത്പന്നങ്ങളുമായിരുന്നു സന്യാസിയുടെ പ്രധാന വരുമാനമാര്‍ഗം.

രണ്ട് ദിവസം മുമ്പ് സന്യാസിയുടെ വീട്ടില്‍ എത്തിയ ഭക്തരാണ് ലക്ഷങ്ങളുടെ കറന്‍സി നോട്ടുകളും നാണയങ്ങളും കണ്ടെത്തിയത്. ജൂലൈ ഏഴിന് ഭക്തര്‍ യോഗം വിളിച്ച് സന്യാസിയുടെ പേരില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ശാസ്ത്രിയെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഫാമില്‍ ഒരു സ്മാരകം നിര്‍മിക്കാനും ഗ്രാമവാസികള്‍ തീരുമാനിച്ചിരിക്കുകയാണ്.

WEB DESK
Next Story
Share it