അമ്മ എല്ലാം സോൾവ് ചെയ്യും; സാനിയ ഇയ്യപ്പൻ
ക്വീൻ എന്ന ഒറ്റ സിനിമയിലൂടെ ചലച്ചിത്രലോകത്ത് തന്റേതായ ഇടം നേടിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മിനിസ്‌ക്രീനിലൂടെയായിരുന്നു താരം ബിഗ്സ്‌ക്രീനിലെത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുളള താരമാണ് സാനിയ. സാനിയയുടെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത് അമ്മയാണെന്നു സാനിയ പറയുന്നു. ഞാൻ സിനിമയിൽ എത്തിയതിനെ എന്റെ ബന്ധുക്കൾ പോലും എതിർത്ത് പറഞ്ഞിരുന്നു. എന്നാൽ ഇവർക്കുള്ള മറുപടിയും അമ്മ നൽകിയിരുന്നു. ജീവിതത്തിൽ എനിക്കു കട്ടസപ്പോർട്ട് ആയി നിൽക്കുന്നത് എന്റെ അമ്മയാണ്. ഏതുകാര്യവും ഒരു പൊട്ടിത്തെറി കൂടാതെ ഞാൻ അമ്മയോട് കാര്യങ്ങൾ അവതരിപ്പിക്കും. അമ്മ കൃത്യമായ ഉപദേശങ്ങൾ നൽകി അത് സോൾവ് ചെയ്യും.
അച്ഛനും അമ്മയും മനസിലാക്കിയതുപോലെ എന്നെ ആരും മനസിലാക്കിയിട്ടില്ല. മോളെ ഇങ്ങനൊക്കെ വിട്ടോ... അഭിനയം കൊണ്ട് എവിടെ എത്താൻ, എന്നൊക്കെയാണ് ബന്ധക്കൾ പറയുന്നത്. അപ്പോൾ അമ്മ പറയും നിങ്ങളുടെ മക്കൾ ഡോക്ടർമാരും എൻജിനീയർമാരും ആകുമ്പോൾ അവർക്ക് ഒരു സമാധാനം കിട്ടാൻ സിനിമ കാണും. അപ്പോൾ എന്റെ മകൾ അവിടെ ഉണ്ടാകും. ഈ കിടിലൻ മറുപടി അമ്മ അവർക്കു നൽകുമെന്നും സാനിയ പറഞ്ഞു.