Begin typing your search...

'ലാലേ, നമുക്ക് നോക്കാം' എന്ന് മാഷ് പറയുമ്പോള്‍ ആ ആവേശത്തിലേക്ക് നമ്മളും അറിയാതെ ഒഴുകിയെത്തും: മോഹന്‍ലാല്‍

ലാലേ, നമുക്ക് നോക്കാം എന്ന് മാഷ് പറയുമ്പോള്‍ ആ ആവേശത്തിലേക്ക് നമ്മളും അറിയാതെ ഒഴുകിയെത്തും: മോഹന്‍ലാല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികളെ വിസ്മയിപ്പിച്ച സംവിധായകരിലൊരാളാണ് എ. വിന്‍സന്റ്. ഭാര്‍ഗവിനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, തുലാഭാരം, പൊന്നും പൂവും തീരം തേടുന്ന തിര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇക്കൂട്ടത്തിലെ മറ്റൊരു ഹിറ്റ് ചിത്രമാണ് ശ്രീകൃഷ്ണപരന്ത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഹൊറര്‍ വിസ്മയം പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ്. എ. വിന്‍സന്റിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ മലയാളസിനിമയിലെ ചരിത്രത്തിന്റെ രേഖപ്പെടുത്തലാണ്.

മോഹന്‍ലാലിന് എന്റെ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ'- എന്ന് സംവിധായകന്‍ വിന്‍സന്റ് മാഷ് പറയാറുണ്ടായിരുന്നു. 'ശ്രീകൃഷ്ണപ്പരുന്ത്' , വിന്‍സന്റ് മാഷിന്റെ സംവിധാനത്തില്‍ ഞാന്‍ ആദ്യവും അവസാനവുമായി അഭിനയിച്ച ചിത്രം. എന്തുകൊണ്ടോ വീണ്ടും ഒന്നിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായില്ല. നിരന്തരമുള്ള കൂടിക്കാഴ്ചകളോ ഫോണ്‍ സംഭാഷണങ്ങളോ ഒന്നും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല. എന്നിട്ടും ഒറ്റച്ചിത്രത്തിലൂടെ പടര്‍ന്നുപന്തലിച്ച സ്‌നേഹം ജീവിതാവസാനംവരെ മാഷ് എനിക്കു നല്‍കി.

ഉദയായുടെ 'സഞ്ചാരി'യില്‍ അഭനിയിക്കുന്ന കാലത്താണ് വിന്‍സന്റ്മാഷിനെ ആദ്യം കാണുന്നത്. പുതുമുഖമായ എന്നോട് ഏറെ സ്‌നേഹത്തോടെയാണ് അന്നും പെരുമാറിയത്. പി.വി. തമ്പിയുടെ നോവലായ 'ശ്രീകൃഷ്ണപ്പരുന്ത്' സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നായകകഥാപാത്രമായ കുമാരനായി എന്നെ കാസ്റ്റ് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്ന് വിന്‍സന്റ്മാഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എ. വിന്‍സന്റ് എന്ന സംവിധായകന്റെ കരവിരുത് 'ശ്രീകൃഷ്ണപ്പരുന്തി'ന്റെ ചിത്രീകരണസമയത്താണ് ഞാന്‍ അടുത്തറിയുന്നത്. ഓരോ ഷോട്ടിനെക്കുറിച്ചും കൃത്യമായ ധാരണകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതു വ്യക്തമായി പറഞ്ഞുതരാനും ശ്രദ്ധിച്ചിരുന്നു. മാസ്റ്ററുടെ ഇളയമകന്‍ അജയനാണ് ആ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. അപകടകരമായ പല രംഗങ്ങളും ആ സിനിമയിലുണ്ടായിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്‌സ് സീന്‍. കൃഷ്ണപ്പരുന്ത് കുമാരനെ കൊത്തിക്കൊല്ലുന്ന രംഗം അഗ്നിക്കിടയില്‍വച്ചാണ് ചിത്രീകരിച്ചത്. മാഷിന്റെ അപാരമായ ധൈര്യം കൊണ്ടാണ് ആ ഷോട്ട് അത്രയും മികച്ചതായത്. 'ലാലേ, നമുക്ക് നോക്കാം' എന്ന് മാഷ് പറയുമ്പോള്‍ ആ ആവേശത്തിലേക്ക് നമ്മളും അറിയാതെ ഒഴുകിയെത്തും.

സംവിധായകനെന്ന അധികാരഭാവം ഒരിക്കമോഹന്‍ലാല്‍ലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. എന്നാല്‍, സിനിമയുടെ ആദ്യവസാനം മാഷിന്റെ തീരുമാനങ്ങള്‍ക്കപ്പുറം കടന്ന് ആര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത വിധമുള്ള ആധികാരികത അദ്ദേഹം തന്റെ സംവിധാനശൈലിയില്‍ സൂക്ഷിച്ചിരുന്നു- പറഞ്ഞു.

WEB DESK
Next Story
Share it