Begin typing your search...

രജനികാന്തിനോട് ആരാധനയല്ല..., നിറഞ്ഞ സ്നേഹമാണ് ആ മനുഷ്യനോടുള്ളത്: മോഹൻലാൽ

രജനികാന്തിനോട് ആരാധനയല്ല..., നിറഞ്ഞ സ്നേഹമാണ് ആ മനുഷ്യനോടുള്ളത്: മോഹൻലാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ വെള്ളിത്തിരയെ, തന്റേതായ ശൈലികൊണ്ട് ഇളക്കിമറിച്ച സൂപ്പർതാരം രജനികാന്തിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ എന്നും ആരാധകർ നെഞ്ചേറ്റുന്നതാണ്.

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' കഴിഞ്ഞ് പല ചിത്രങ്ങളുടെയും ഷൂട്ടിംഗിനായി ഞാൻ തമിഴ്നാട്ടിലെത്തിയിരുന്നെങ്കിലും രജനികാന്തിനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. എന്റെ വിവാഹ നിശ്ചയത്തിനു ശേഷമാണ് അദ്ദേഹത്തിനെ നേരിൽ കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ടായത്. ചെന്നൈയിലെ വീനസ് സ്റ്റുഡിയോയിൽ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.

ആ സമയത്ത് മറ്റൊരു പടത്തിന്റെ ഷൂട്ടിംഗിനായി രജനികാന്തും അവിടെയെത്തി. പരസ്പരം അറിയാമായിരുന്നെങ്കിലും തമ്മിൽ ആദ്യമായികണ്ട ആ നിമിഷം മറക്കാനാകില്ല. സുചിത്രയുടെ അച്ഛൻ ബാലാജിയുമായി രജനികാന്തിന് വലിയ സൗഹൃദമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുചിത്രയെ വിവാഹം കഴിക്കാൻ പോകുന്ന ആളെന്ന നിലയിൽ എന്നോട് വളരെ അടുപ്പത്തോടെയാണ് അദ്ദേഹം പെരുമാറിയത്.

പരിചയപ്പെട്ടശേഷം രജനികാന്ത് എന്നോട് പറഞ്ഞു, സുചിത്ര എനിക്ക് മകളെപ്പോലെയല്ല, മകൾതന്നെയാണ്. എനിക്കിപ്പോഴും അവളൊരു ചെറിയകുട്ടിയാണ്. ശരിക്കും തൊട്ടിലിൽ കിടക്കുന്ന ഒരു കുട്ടി. തൊട്ടിലിൽ നിന്നാണ് നിങ്ങളവളെ എടുത്തുകൊണ്ടുപോകുന്നത്. എനിക്കൊരുപാടൊരുപാട് സന്തോഷമുണ്ട്.'

എന്റെയും സുചിത്രയുടെയും വിവാഹശേഷമാണ് രജനികാന്തിനെ അടുത്തറിയാൻ എനിക്ക് അവസരങ്ങളുണ്ടായത്. സുചിത്രയുടെ അച്ഛന്റെ മുത്തുക്കാട്ടെ ബീച്ച്ഹൗസിൽ എല്ലാ വെളളിയാഴ്ചയും ശനിയാഴ്ചയും രജനികാന്ത് എത്തും. ഒരു കുടുംബസംഗമം. ആ സമാഗമത്തിൽ പല തവണ ഞാനും പങ്കാളിയായി. അപ്പോഴെല്ലാം അദ്ദേഹം പ്രസരിപ്പിച്ച പോസിറ്റീവ് എനർജി എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വർധിപ്പിച്ചു. ദരിദ്രപശ്ചാത്തലത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെ താരരാജാവായി അദ്ദേഹം ഉയർന്നതും ഈ പോസറ്റീവ് ചിന്തയുടെ ആത്മബലം കൊണ്ടാണ്- മോഹൻലാൽ പറഞ്ഞു.

WEB DESK
Next Story
Share it