Begin typing your search...

'36 സിനിമ വരെ വർഷം ചെയ്തിട്ടുണ്ട്, അന്നാരും സിനിമയെ പോസ്റ്റ് മാർട്ടം ചെയ്യാറില്ല'; മോഹൻലാൽ

36 സിനിമ വരെ വർഷം ചെയ്തിട്ടുണ്ട്, അന്നാരും സിനിമയെ പോസ്റ്റ് മാർട്ടം ചെയ്യാറില്ല; മോഹൻലാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി ടീമിൻറെ മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകരും കാണുന്നത്. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് മോഹൻലാലിപ്പോൾ.

അമർ ചിത്രകഥ പോലെ ആസ്വദിക്കാൻ പറ്റുന്നൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് മോഹൻലാൽ പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഒരു വർഷം 36 സിനിമകളിൽ വരെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് മോഹൻലാൽ.

'ഒരു നല്ല സിനിമയുണ്ടാകണമെന്ന് ആഗ്രഹിച്ചാണ് അഭിനയിക്കുന്നത്. അല്ലാതെ എത്ര കോടി രൂപ സിനിമ സമ്പാദിക്കും എന്നത് നോക്കിയിട്ടല്ല. സിനിമ ചെയ്യുമ്പോൾ നമുക്ക് അത് അറിയാൻ പറ്റില്ലല്ലോ. ദൃശ്യം ചെയ്തപ്പോൾ പോലും ആ സിനിമ ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. എല്ലാ ഭാഷയിലും ഹിറ്റാകാൻ സാധ്യതയുള്ള എലമെന്റ് മലൈക്കോട്ടൈ വാലിബനിലുണ്ട്.'

'സിനിമയെ സ്‌നേഹിക്കുന്നവർക്ക് മലൈക്കോട്ടൈ വാലിബനിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. വിജയ പരാജയങ്ങളല്ല നല്ല സിനിമകളിൽ അഭിനയിക്കാൻ സാധിക്കണമെന്നെ ചിന്തിക്കുള്ളു. എന്റെ എത്രയോ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്. നിരവധി സിനിമകൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയിക്കുമ്പോൾ സന്തോഷിക്കാനും പരാജയപ്പെടുമ്പോൾ സങ്കടപ്പെടുന്നതിലും കാര്യമില്ല.'

'അതുപോലെ ഞാൻ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ഒരു വർഷം എന്റെ 36 സിനിമകൾ വരെ റിലീസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് വിജയ പരാജയങ്ങളെ കുറിച്ച് ചിന്തിക്കാൻ സമയമില്ല. ആലോചിച്ചിട്ടുമില്ല.'

'മാത്രമല്ല ആ സമയത്ത് സിനിമ എത്ര കലക്ട് ചെയ്തു എന്നതൊന്നും ചർച്ചയല്ലല്ലോ. തിയേറ്ററിൽ പോയി സിനിമ കാണും. പിന്നെ അടുത്ത സിനിമ വരുമ്പോൾ അത് കാണാൻ പോകും അങ്ങനെയായിരുന്നു. അന്നാരും സിനിമയെ പോസ്റ്റ് മാർട്ടം ചെയ്യാറുമില്ല. ഇപ്പോഴാണല്ലോ പ്രമോഷനും ക്രിട്ടിസിസവുമൊക്കെ ഉള്ളത്', എന്നാണ് മോഹൻലാൽ പറഞ്ഞത്.


WEB DESK
Next Story
Share it