ഒരു അഡർ ലവി'ന് ശേഷം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം "മിസ്സിങ്ങ് ഗേൾ"; മെയ് 19ന് തീയേറ്റർ റിലീസിന്
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം 'മിസ്സിങ് ഗേൾ' മെയ് 19ന് തീയേറ്റർ റിലീസിന്. ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു. സിദ്ദിഖ് ലാൽ ഉൾപ്പടെ കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ടെക്നീനീഷ്യൻമാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതൽ അവസാന പുറത്തിറങ്ങിയ 'ഒരു അഡർ ലവ്' വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. ഒരു അഡർ ലവിന് ശേഷം നായകൻ, നായിക, സംവിധാകൻ, തിരക്കഥാകൃത്ത്, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ഔസേപ്പച്ചൻ്റെ 21മത്തെ ഈ ചിത്രം.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്യുന്നത്. 'അവൾ ഒരു കൃത്യത്തിലാണ് ' എന്ന ടാഗ് ലൈനിൽ പുറത്തുറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിൻ സത്യയും കൈകാര്യം ചെയ്യുന്നു. സത്യജിത്തിൻ്റെ വരികൾക്ക് ജയഹരി കാവാലം ആണ് സംഗീതം നൽകിയിരിക്കുന്നത്. കലാസംവിധാനം: ജയ് പി ഈശ്വർ, ഉണ്ണി മണ്ണങ്ങോട്, പ്രൊഡക്ഷൻ കൺട്രോളർ: എം.വി ഫിബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മേക്കപ്പ്: മഹേഷ് ബാലാജി, അസോസിയേറ്റ് ഡയറക്ടർ: ദാസു ദിപിൻ, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, ഡി.ഐ: ബിലാൽ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്, ഡിസൈൻസ്: കിഷോർ ബാബു പി.എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.