Begin typing your search...

പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന്; തൃശൂർ കുട്ടനെല്ലൂരില്‍ പിറക്കുക പുതിയ ലോക റെക്കോര്‍ഡ്

പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന്; തൃശൂർ കുട്ടനെല്ലൂരില്‍ പിറക്കുക പുതിയ ലോക റെക്കോര്‍ഡ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 10,000 നര്‍ത്തകിമാര്‍ അണിനിരക്കുന്ന മെഗാതിരുവാതിര ഇന്ന് വൈകിട്ട് നാല് മണിക്ക് തൃശൂർ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സിഡിഎസ്സുകളില്‍ നിന്നുമുള്ള 10,000 അംഗങ്ങളാണ് മെഗാ തിരുവാതിരക്കളിയില്‍ അണിനിരക്കുന്നത്. ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശവുമായി പതിനായിരം നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ അത് പുതിയ ചരിത്രമായി മാറും.

10 മിനുട്ട് നീണ്ടു നില്‍ക്കുന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ രാജന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ മെഗാതിരുവാതിര വീക്ഷിക്കാനെത്തും. ഇതാദ്യമായാണ് ഇത്രയും പേര്‍ അണിനിരക്കുന്ന തിരുവാതിര സംഘടിപ്പിക്കപ്പെടുന്നത്. 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരക്കളിയുടെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന നൃത്തപ്രകടനം വിലയിരുത്താന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്നിവയുടെ പ്രതിനിധികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച എന്‍ വി ഫ്രിജിയാണ് മെഗാ തിരുവാതിരക്കളിയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ കലാകാരികള്‍ക്ക് പരിശീലനം നല്‍കുന്നത്. കഴിഞ്ഞ 10 ദിവസമായി സിഡിഎസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടനെല്ലൂര്‍ കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് നര്‍ത്തകിമാര്‍ എത്തിച്ചേരും. പങ്കെടുത്ത കലാകാരികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക കവാടത്തിലൂടെയായിരിക്കും അവര്‍ പ്രവേശിക്കുക. മൂന്നു മണിയോടെ പതിനായരം പേരും പങ്കെടുക്കുന്ന റിഹേഴ്‌സല്‍ അരങ്ങേറും.

മെഗാ തിരുവാതിരയ്ക്കു ശേഷം ജില്ലാതല ഓണാഘോഷത്തിന്റെ പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനിയിലും ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരത്തിലേറെ നര്‍ത്തകിമാര്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറും. തുടര്‍ന്ന് 5.30ന് പിന്നണി ഗായകന്‍ അക്ബര്‍ ഖാന്റെ മെഗാ ഷോ ആന്റ് മ്യൂസിക്കല്‍ പ്രോഗ്രാം, സതീഷ് കലാഭവന്റെ കോമഡി ആന്റ് സിനിമാറ്റിക് ഡാന്‍സ്, 7.30ന് സിനിമാ താരം ടിനി ടോം നയിക്കുന്ന കോമഡി ആന്റ് സ്‌പെഷ്യല്‍ ആക്ട് ഷോ എന്നിവ നടക്കും.

WEB DESK
Next Story
Share it