Begin typing your search...

കണ്ടുമനസ്സിലാക്കണം; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തിന് കാരണം ഇവയാണ്; മനോജ് വാജ്‌പേയി

കണ്ടുമനസ്സിലാക്കണം; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തിന് കാരണം ഇവയാണ്; മനോജ് വാജ്‌പേയി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോളിവുഡ് സിനിമകള്‍ തിയേറ്ററില്‍ കാര്യമായ വിജയം നേടാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി വരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. അതേ സമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ന് സംസ്ഥാനങ്ങള്‍ കടന്ന് മികച്ച പ്രതികരണം നേടുകയാണ്.

തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മറ്റ് ഇന്‍ഡസ്ട്രികള്‍ മനസ്സിലാക്കണമെന്ന് നടന്‍ മനോജ് ബാജ്‌പേയി പറഞ്ഞു. പ്രേക്ഷകരുടെ മനസ്സറിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു വിനോദമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതെന്ന് മനസ്സിലാക്കണം. അവിടുത്തെ സംവിധായകര്‍ എല്ലാ തരത്തിലുമുള്ള സിനിമകള്‍ കാണുന്നവരാണ്. പക്ഷേ അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു.

തെന്നിന്ത്യന്‍ സിനിമകളുടേതിന് സമാനമായി നമ്മുടെ സിനിമകള്‍ക്ക് പ്രേക്ഷകരുമായി താദാത്മ്യം ചെയ്യാന്‍ സാധിക്കണം. സിനിമയില്‍ എത്ര വലിയ സംഘട്ടന രംഗങ്ങള്‍ ചെയ്താലും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഫലമില്ല. അമിതാഭ് ബച്ചനും ശസ്ത്രുഘ്‌നന്‍ സിന്‍ഹയും പഴയ സിനിമകളില്‍ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അവരുടെ സ്ഥാനത്ത് സ്വയം സങ്കല്‍പ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അത് മാറിയിരിക്കുന്നു. സാധാരണ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ സിനിമ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കൂ- മനോജ് ബാജ്‌ബേയി പറഞ്ഞു.

WEB DESK
Next Story
Share it