Begin typing your search...

18 പ്ലസ് പ്രേക്ഷകരെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്: മഞ്ജു വാര്യര്‍

18 പ്ലസ് പ്രേക്ഷകരെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്: മഞ്ജു വാര്യര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വലിയൊരു ചര്‍ച്ചയ്ക്ക് കാരണമായൊരു പോസ്റ്റര്‍ തന്നെയായിരുന്നു ഫുട്ടേജ് എന്ന സിനിമയിലേതെന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. അത് ബോധപൂര്‍വം ചെയ്തതാണെന്നും താരം പറഞ്ഞു. സംവിധായകന്‍ സൈജുവിന് അക്കാര്യത്തില്‍ കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഞങ്ങള്‍ അക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്റെ സംശയമൊക്കെ ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ സൈജുവിന് കൃത്യമായ ഉത്തരം ഉണ്ടായിരുന്നു, ആദ്യം ആ പോസ്റ്റര്‍ തന്നെയായിരുന്നു പോകേണ്ടിയിരുന്നതെന്ന്.

അത് ഈ സിനിമയുടെ മൊത്തെത്തിലുള്ള സ്വഭാവത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത്തരം ചര്‍ച്ചകളൊക്കെ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നു കൗതുകം ഉണ്ടായിരുന്നു എന്താണ് ആ പോസ്റ്റര്‍ എന്ന്.

എന്നാല്‍ സിനിമ കാണുമ്പോള്‍ അക്കാര്യത്തില്‍ വ്യക്തമായ ഉത്തരം അവര്‍ക്ക് കിട്ടും. ഈ സിനിമയിലേക്ക് തന്നെ എന്നെ ആകര്‍ഷിച്ചത് ഈ സിനിമയുടെ ജോണര്‍ തന്നെയാണ്. 18 പ്ലസ് ഓഡിയന്‍സിനിനെയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഒരു മിസ്റ്ററിത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയാണിത്- മഞ്ജു വാര്യര്‍ പറഞ്ഞു.

WEB DESK
Next Story
Share it