Begin typing your search...

'സുപ്രിയയും പൂർണിമയും എന്നെ കാണുമ്പോൾ മാത്രമാണ് താലിമാല എടുത്തിടുന്നത്, രാജുവും ഇന്ദ്രനും അവരെ കളിയാക്കും'; മല്ലിക സുകുമാരൻ

സുപ്രിയയും പൂർണിമയും എന്നെ കാണുമ്പോൾ മാത്രമാണ് താലിമാല എടുത്തിടുന്നത്, രാജുവും ഇന്ദ്രനും അവരെ കളിയാക്കും; മല്ലിക സുകുമാരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് തിരക്കേറിയ താരങ്ങളാണ്. ഇരുവരുടെയും ഭാര്യമാരും ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും അഭിമുഖങ്ങളിലും വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു. എങ്കിലും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങൾ കൃത്യമായി ആരാധകരിലേക്ക് എത്തും. അതിന് വഴിയാകുന്നതാകട്ടെ അമ്മ മല്ലിക സുകുമാരനും. താരജാഡയില്ലാതെ സരസമായി സംസാരിക്കുന്ന കാര്യത്തിൽ അമ്മയാണ് മക്കളേക്കാൾ ഒരുപടി മുന്നിൽ. അതുകൊണ്ട് തന്നെ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്ക് കാഴ്ചക്കാരുമുണ്ട്.

മക്കളുടെ വിശേഷങ്ങൾ മാത്രമല്ല മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥകൾ വരെ മല്ലികയുടെ അഭിമുഖങ്ങൾ വഴിയാണ് പ്രേക്ഷകരിലേക്ക് എത്താറുള്ളത്. ഇപ്പോൾ മക്കളെക്കാൾ സിനിമയിൽ തിരക്ക് മല്ലിക സുകുമാരനാണ്. സിനിമയിലും സീരിയലിലുമെല്ലാമായി അറുപത്തിയൊമ്പതാം വയസിലും മല്ലിക നിറഞ്ഞ് നിൽക്കുകയാണ്.

ഇപ്പോഴിതാ മരുമക്കളായ സുപ്രിയയേയും പൂർണിമയേയും കുറിച്ച മല്ലിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് വീട്ടിൽ നടക്കാറുള്ള ചില രസകരമായ സംഭവങ്ങൾ മല്ലിക വെളിപ്പെടുത്തിയത്. താലി ധരിച്ച് നടക്കാത്തവരാണ് സുപ്രിയയും പൂർണിമയുമെന്നും തന്നെ കാണുമ്പോൾ മാത്രമാണ് താലി ധരിക്കാറുള്ളതെന്നും മല്ലിക പറയുന്നു. അതിന്റെ പേരിൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഭാര്യമാരെ കളിയാക്കാറുണ്ടെന്നും മല്ലിക പറയുന്നു.

ഇപ്പോഴത്തെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് താലിമാല വേണ്ടല്ലോ. എത്ര പേർ ഇടുന്നുണ്ട് കൃത്യമായി താലിമാല..? ഞാൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിടും. അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ഇവർ കഴുത്തിൽ എടുത്തിട്ടതാണെന്ന് ഇന്ദ്രനും രാജുവും അവരെ കളിയാക്കി പറയും. ഞങ്ങളുടെ കാലത്ത് എല്ലാവരും താലിമാലയൊക്കെ ധരിച്ചാണ് നടക്കാറ്. ഇപ്പോൾ അങ്ങനെ അല്ലല്ലോ. ചുവപ്പ് സാരിയുടുത്താൽ ചുവപ്പ് കമ്മൽ, ചുവന്ന മാല, ചുവന്ന സ്ട്രാപ്പുള്ള വാച്ച് എന്നൊക്കെയായിപ്പോയല്ലോ.

ഇതിന് ഇപ്പോൾ ആരെയാണ് പറയേണ്ടത്. ആരെയും കുറ്റം പറയാൻ കഴിയില്ലെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മക്കൾ രണ്ടുപേരും കൊച്ചിയിൽ സെറ്റിൽഡാണെങ്കിലും മല്ലിക ഇപ്പോഴും ഒറ്റയ്ക്കാണ് താമസം. അതിലാണ് തനിക്ക് സന്തോഷമെന്നാണ് താരപത്നി പറയാറുള്ളത്. തിരക്കുകൾ കാരണം മിക്കവാറും മക്കൾ രണ്ടുപേരെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല.

WEB DESK
Next Story
Share it