Begin typing your search...

മലയാളത്തിലെ ആദ്യ സോംബി സിനിമ എക്‌സ്‌പെരിമെന്റ് 5 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മലയാളത്തിലെ ആദ്യ സോംബി സിനിമ എക്‌സ്‌പെരിമെന്റ് 5 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നമോ പിക്‌ച്ചേര്‍സുമായി സഹകരിച്ച് എസ്‌തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് താനത്ത് നിര്‍മിക്കുന്ന മലയാളത്തിലെ ആദ്യ സോംബി സിനിമ ''എക്‌സ്‌പെരിമെന്റ് ഫൈവ് ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.


മെല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാഗര്‍ നിര്‍വഹിക്കുന്നു. സ്ഫടികം ജോര്‍ജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബികാ മോഹന്‍, അമ്പിളി സുനില്‍, മജീഷ് സന്ധ്യ തുടങ്ങിയവര്‍ മറ്റു താരങ്ങള്‍.

സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം ശ്യാം ധര്‍മന്‍, എഡിറ്റര്‍ മില്‍ജോ ജോണി, ക്രിയേറ്റീവ് ഡയറക്ടര്‍ നിധീഷ് കെ. നായര്‍, കല ബിനീഷ് ചോല, അസോസിയേറ്റ് ഡയറക്ടര്‍ സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിതീഷ് എം.വി.ആര്‍.

Amal
Next Story
Share it