Begin typing your search...

മാളവിക മോഹനൻ ബിക്കിനിയിൽ; അപ്സരസ് എന്ന് ആരാധകർ

മാളവിക മോഹനൻ ബിക്കിനിയിൽ; അപ്സരസ് എന്ന് ആരാധകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാളവിക മോഹനനെ ബിക്കിനിയിൽ കണ്ട ആരാധകർ പറഞ്ഞു. അപ്സരസ് തന്നെ ഇവർ. അതീവ ഗ്ലാമറസ് ലുക്കിൽ ഗാനരംഗത്ത് എത്തിയിരിക്കുകയാണ് താരം. പ്രണയരംഗങ്ങളും ഹോട്ട് ലുക്കുമുള്ള താരത്തിന്റെ സാഥിയാ... എന്നു തുടങ്ങുന്ന ഗാനരംഗം കണ്ടത് ഒരു കോടിയിലധികം പേർ. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം യുദ്ധ്രയിലെ ഗാനരംഗം താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.

ബോളിവുഡ് താരം സിദ്ധാർഥ് ചതുർവേദിക്കൊപ്പം ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബിൽ റിലീസായ ഗാനം 24 മണിക്കൂറിൽ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്. മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ യുദ്ധ്ര. താരത്തിന്റെ ഗ്ലാമർ അവതാരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഗാനരംഗത്തിലെ സിദ്ധാർഥിന്റെയും മാളവികയുടെയും കെമിസ്ട്രി അതിമനോഹരമായിരിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.

ബോളിവുഡിൽ മാളവികയുടെ തകർപ്പൻ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്. മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ് ആയിരുന്നു മാളവികയുടെ ആദ്യ ഹിന്ദി ചിത്രം. ജാവേദ് അക്തറിന്റെ വരികൾക്ക് സംഗീതത്രയമായ ശങ്കർ എസാൻ ലോയ് ഈണം പകർന്നിരിക്കുന്ന റൊമാന്റിക് ട്രാക്ക് ആലപിച്ചിരിക്കുന്നത് വിശാൽ മിശ്രയും പ്രതിഭ സിംഗ് ഭാഗേലും ചേർന്നാണ്. വിശാലിന്റെയും പ്രതിഭയുടെയും ആലാപനം ഈ ഗാനത്തെ വേറെ റേഞ്ചിലെത്തിച്ചുവെന്ന് ആരാധകർ പറയുന്നു.

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലും ഇപ്പോൾ ബോളിവുഡിലും തിളങ്ങുകയാണ് മാളവിക. പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനൻ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളാണ് മാളവിക. മലയാളത്തിൽ തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലാണ് മാളവിക തിളങ്ങിയത്. ക്രിസ്റ്റി എന്ന ചിത്രത്തിലാണ് മലയാളത്തിൽ മാളവിക അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും സജീവമായ താരം അതിലൂടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കിടാറുണ്ട്. രജനികാന്ത് ചിത്രം പേട്ട, വിജയ്യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം.

WEB DESK
Next Story
Share it