Begin typing your search...

അന്ന് അച്ഛനോട് സിനിമ എന്ന് പറഞ്ഞതേ ഓർമ്മയുള്ളു, ഒരടിയായിരുന്നു; മാലാ പാർവ്വതി പറയുന്നു

അന്ന് അച്ഛനോട് സിനിമ എന്ന് പറഞ്ഞതേ ഓർമ്മയുള്ളു, ഒരടിയായിരുന്നു; മാലാ പാർവ്വതി പറയുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് മാലാ പാർവ്വതി. എങ്കിലും മലയാളികൾ മാലാ പാർവ്വതിയെ അടുത്തറിയുന്നത് അഭിനേത്രിയെന്ന നിലയിലാണ്. മലയാളത്തിൽ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മാലാ പാർവ്വതി. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്ത് അഭിനയിക്കാൻ പോയതിന്റെ ഓർമ്മ പങ്കുവെക്കുകയാണ് മാലാ പാർവ്വതി.

മെയ് മാസ പുലരി എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയതിന്റെ ഓർമ്മയാണ് മാലാ പാർവ്വതി പങ്കുവെക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന വെക്ഷേഷൻ സമയത്തായിരുന്നു അഭിനയിക്കാനായി പോയത്. അന്ന് വീട്ടുകാർ സിനിമയിൽ അഭിനയിക്കുന്നതിന് എതിരായിരുന്നുവെന്നും പാർവ്വതി പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവ്വതി മനസ് തുറന്നത്.

'എന്റെ സുഹൃത്ത് ഷൈനി ഒരു ദിവസം വിളിച്ചു. കോളേജിലെ ഒരു രംഗത്തിൽ ഇരിക്കാൻ കുറേ പിള്ളേര് വേണം. അമ്മയെ വിളിച്ച് ചോദിച്ചപ്പോൾ നീ പൊക്കോ എന്ന് ചോദിച്ചു. രണ്ട് ഡ്രസ് ഒക്കെയെടുത്ത് ഞാൻ പോയി. പർവ്വതിയും ശാരിയുമൊക്കെയുണ്ട്. സിനിമ മെയ് മാസ പുലരി. പാർവ്വതയുടേയും ശാരിയുടേയും അടുത്തിരുന്ന് പഠിക്കുന്ന കുട്ടിയായിട്ടായിരുന്നു അഭിനയിക്കേണ്ടത്. അതിൽ നിന്നും തിരഞ്ഞെടുത്ത് വേറൊരു സീനിൽ അഭിനയിക്കുന്നു. അത് കഴിഞ്ഞ് വേറൊരു സീനിൽ അഭിനയിക്കുന്നു. അത് കഴിഞ്ഞ് ഷിഫ്റ്റ് എന്ന് പറയുന്നു. നേരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോകുന്നു. അവിടെയും രണ്ട് മൂന്ന് സിനിമകൾ അഭിനയിക്കുന്നു' മാലാ പാർവ്വതി പറയുന്നു.

അങ്ങനെ വീട്ടിലെത്തുമ്പോൾ രാത്രി ഒമ്പത് മണിയാണ്. സന്തോഷത്തോടെയാണ് വരുന്നത്. സിനിമയിൽ അഭിനയിച്ചല്ലോ. വീട്ടിൽ ചെല്ലുമ്പോൾ കാണുന്നത് എല്ലാ ലൈറ്റുമിട്ട് അച്ഛൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. സിനിമ എന്ന് പറഞ്ഞതേ എനിക്ക് ഓർമ്മയുള്ളു, ഒരൊറ്റ അടിയായിരുന്നു. സിനിമ എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു. അന്ന് ഭക്ഷണവും കിട്ടിയില്ല. ഞാൻ ആകെ വിഷമത്തിലായി. അമ്മയുടെ ചോദിച്ചിട്ടാണ് പോയതെന്നൊന്നും പറയാനായില്ലെന്നും താരം പറയുന്നു.

'രണ്ട് ദിവസം കഴിഞ്ഞ് ഷൈനി വീണ്ടും വിളിച്ചു. ബാക്കിയെടുക്കണം. എന്നെ വിടില്ലെന്ന് പറഞ്ഞു. നീ വന്നേ പറ്റൂവെന്ന് പറഞ്ഞു. എന്നാൽ പതിനൊന്ന് മണിയ്ക്ക് അച്ഛൻ പോകും അപ്പോൾ വന്നാൽ വരാമെന്ന് ഞാൻ പറഞ്ഞു. പത്ത് മണിയായി, പത്തരയായി അച്ഛൻ പത്രവും വായിച്ച് ഇരിക്കുകയാണ്. ഡ്രൈവറോട് ചോദിച്ചപ്പോൾ അച്ഛൻ ഇന്ന് പോകുന്നില്ല എന്ന് പറഞ്ഞു. എന്ത് ചെയ്യും, അച്ഛൻ കാൺകെ പോകാൻ പറ്റില്ല. ഒടുവിൽ ഞാൻ ഇപ്പുറത്തെ മതിൽ ചാടി, അടുത്ത വീട്ടിലെ മതിൽ ചാടി, അതിലും അപ്പുറത്തെ വീട്ടിലെ മതിലും ചാടി''.

പിന്നെ സംവിധായകൻ രഞ്ജിത്തിന്റെ കാഴ്ചയിൽ ഒരു ബാഗ് വന്നു വീഴുന്നു, ചെരുപ്പ് വന്നു വീഴുന്നു. പിന്നാലെ ആളും വന്ന് ചാടുന്നു. എല്ലാം വാരിയെടുത്ത് പോകാം പോകാം എന്ന് പറഞ്ഞ് വണ്ടിയിൽ കയറുന്നു. അങ്ങനെ പോയി ചെയ്ത് തിരിച്ചു വന്നുവെന്നും മാലാ പാർവ്വതി പറയുന്നു. എന്തുകൊണ്ടാണ് അച്ഛൻ അഭിനയിക്കാൻ പോകുന്നതിനെ എതിർത്തതെന്നും താരം പറയുന്നുണ്ട്.

അച്ഛന് സിനിമയിൽ കുറേ കൂട്ടുകാരുണ്ടായിരുന്നു. അതുകൊണ്ട് അച്ഛൻ കുറേ കാര്യങ്ങൾ കണ്ടിട്ടുണ്ട്. അന്നത്തെ സിനിമയിലെ സ്ത്രീകളുടെ മോശം അവസ്ഥ അച്ഛൻ അടുത്ത് കണ്ടിട്ടുണ്ട്. അതുകൊണ്ട് സ്വന്തം മകൾ പോകുന്നതിനോട് അച്ഛന് പേടിയായിരുന്നുവെന്നാണ് മാലാ പാർവ്വതി പറയുന്നത്.

WEB DESK
Next Story
Share it