Begin typing your search...

'ദി ഫേയ്‌സ് ഓഫ് ഫേയ്‌സ്ലെസ് 'എന്ന ചിത്രത്തിലെ ശില്പികൾക്ക് ആദരവ്

ദി ഫേയ്‌സ് ഓഫ് ഫേയ്‌സ്ലെസ് എന്ന ചിത്രത്തിലെ ശില്പികൾക്ക് ആദരവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ 'ദി ഫേയ്‌സ് ഓഫ് ഫേയ്‌സ്ലെസ് 'എന്ന സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയും ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസ്സ് ഹാളിൽ

നടന്ന ചടങ്ങിൽ ക്യുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ , മീഡിയ കമ്മീഷൻ സെക്രട്ടറി ഡോക്ടർ ആന്റണി വടക്കേക്കര, നടൻ സിജോയ് വർഗീസ്, നടി വിൻ സി, സംവിധായകൻ ഷൈസൺ പി ഔസേപ്പ് , നിർമാതാവ് സാന്ദ്ര ഡിസൂസ റാണ . ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ രഞ്ജൻ എബ്രഹാം തുടങ്ങിയവർക്കൊപ്പം ചിത്രത്തിലെ മറ്റു താരങ്ങളും അണിയറശില്പികളും പങ്കെടുത്തു.

ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ യുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം,ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ദി ഫേയ്സ് ഓഫ് ദി ഫേയ്സ്ലെസ്സ് ' (മുഖമില്ലാത്തവരുടെ മുഖം) പ്രശസ്ത ചലച്ചിത്ര താരം വിൻ സി അലോഷ്യസ് റാണിമരിയയായി അഭിനയിക്കുന്നു. ജീത്ത് മത്താറു(പഞ്ചാബ്)സോനലി മൊഹന്തി(ഒറീസ്സ)

പൂനം(മഹാരാഷ്ട്ര)സ്‌നേഹലത(നാഗ്പൂർ) പ്രേംനാഥ് (ഉത്തർപ്രദേശ്) അജീഷ് ജോസ്,ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന,ദിവ്യ,മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

WEB DESK
Next Story
Share it