Begin typing your search...

'കുടുക്ക പൊട്ടിച്ചിട്ടും ആടിനെ വിറ്റിട്ടുമാണ് പൈസ കൊടുക്കുന്നത്, ഒരു പൈസ പോലും അങ്ങോട്ടം ഇങ്ങോട്ടും ആക്കരുത്'; മേജർ രവി

കുടുക്ക പൊട്ടിച്ചിട്ടും ആടിനെ വിറ്റിട്ടുമാണ് പൈസ കൊടുക്കുന്നത്, ഒരു പൈസ പോലും അങ്ങോട്ടം ഇങ്ങോട്ടും ആക്കരുത്; മേജർ രവി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ബിജെപി നേതാവും സംവിധായകനുമായ മേജർ രവിയുടെ വാക്കുകൾ ചർച്ചയാവുകയാണ്. ദുരിതാശ്വാസ നിധിയിലേത് ഓഡിറ്റബിൾ ഫണ്ടാണെന്ന് മേജർ രവി പറയുന്നു.

'ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന തുക ഓഡിറ്റബിൾ ആണ്. നമുക്ക് എത്ര തുക ലഭിച്ചെന്ന് കൃത്യമായി അക്കൗണ്ടിലൂടെ ലഭിക്കേണ്ടതാണ്. പിന്നെ ഇതിൽ എങ്ങനെ കൃത്രിമത്വം നടത്തുന്നു എന്ന കാര്യത്തെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്നതാണ് കഴിഞ്ഞ പ്രാവശ്യം 25 ലക്ഷത്തിന്റെ രണ്ട് കേസുകൾ. പാർട്ടിയുടെ ആളുകളുടെ പേരിലാണത്. ഇതൊക്കെ കറക്ടറ്റ് സൂപ്പർ വിഷൻ ചെയ്യേണ്ടതും എക്‌സ്പ്ലെയിൻ ചെയ്യേണ്ടതും മുഖ്യമന്ത്രിയാണ്. ദിവസങ്ങൾക്ക് മുമ്പ് 86 കോടിയുടെ ലാപ്ടോപ്പിന്റെ എന്തോ വാർത്ത ഞാൻ കേട്ടതാണ്. അവരിൽ നിന്ന് കടം കൊടുത്തതും അതുപോലെ കൊടുത്തിട്ടുള്ള ആളുകളിൽ നിന്ന് തിരിച്ചുവാങ്ങിച്ചിട്ടുമുണ്ട്. പക്ഷേ, ആ പൈസ തിരിച്ച് ഇങ്ങോട്ട് അടച്ചിട്ടില്ല. ഇതാണ് ഞാൻ കേട്ടത്.

ഇതേക്കുറിച്ച് മുഖ്യമന്ത്രി എക്‌സ്പ്ലെയിൻ ചെയ്തതിൽ ക്ലാരിറ്റിയില്ല. ഇവിടെയാണ് പ്രശ്‌നം. മുഖ്യമന്ത്രിയെ ആരാണ് ബ്രീഫ് ചെയ്യുന്നത്. ആ ആളുകൾക്ക് ഇത് കൃത്യമായി പറയാൻ സാധിക്കണം. അദ്ദേഹം അത് കൃത്യമായി പഠിച്ചിട്ട് വേണം പറയാൻ. കാരണം, പബ്ലിക്ക് അത്രയും നോക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഇമ്പാക്ട് പലതുമുണ്ട്. അതിനെ കുറ്റം കാണാൻ ഇരിക്കുന്നവർ ഓരോ ലൈനും അണ്ടർലൈൻ ചെയ്യും. അതാണ് അവിടെ വന്നിരിക്കുന്നത്. ഇക്കാര്യത്തിന് ക്ലാരിറ്റി കൊടുക്കാൻ ഒരു ഓഫീസറെ നിയോഗിക്കണം. അവർ കൃത്യമായി പറയണം. ഇതില്ലാതെ വരുമ്പോഴാണ് ഗവൺമെന്റിന് മുന്നിൽ ചോദ്യം ചിഹ്നം വരുന്നത്. അത് വന്നാൽ രണ്ട് അഭിപ്രായമായി മാറും.

ജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ട് സർക്കാരിന് ഈ വിഷയത്തിൽ എപ്പോഴും വ്യക്തത വരുത്തണം. കാരണം, ഇത് കുടുക്ക പൊട്ടിച്ചിട്ടും ആടിനെ വിറ്റിട്ടുമാണ് പാവപ്പെട്ടവൻ പൈസ കൊടുക്കുന്നത്. മനുഷ്യരെ സഹായിക്കാൻ നിങ്ങളെ വിശ്വസിച്ചാണ് ഇന്നസെന്റായവർ പണം തരുന്നത്. ഇനി എങ്കിലും ഒരു പൈസ പോലും അങ്ങോട്ടം ഇങ്ങോട്ടും ആക്കരുത്. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കേണ്ട. അതൊരു കുറ്റപ്പെടുത്തലായിരിക്കും. ഞാനടക്കം സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാൻ കൊടുത്തിട്ടുണ്ട്. ലാലേട്ടൻ കൊടുത്തിട്ടുണ്ട് 25 ലക്ഷം മമ്മൂക്ക കൊടുത്തിട്ടുണ്ട് 25 ലക്ഷം'

WEB DESK
Next Story
Share it