Begin typing your search...

'പദവിയിലിരിക്കുന്ന ഒരാളെക്കുറിച്ച് എന്തുവേണമെങ്കിലും പറയാമെന്ന കാഴ്ചപ്പാടാണ് ജനങ്ങൾക്ക്'; മാധവ് സുരേഷ്

പദവിയിലിരിക്കുന്ന ഒരാളെക്കുറിച്ച് എന്തുവേണമെങ്കിലും പറയാമെന്ന കാഴ്ചപ്പാടാണ് ജനങ്ങൾക്ക്; മാധവ് സുരേഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സുരേഷ്‌ഗോപിയുടെ മകനായി ജനിച്ചതിൽ ഗുണങ്ങളും ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് മാധവ് സുരേഷ്. സിനിമയുമായും അഭിനയവുമായും യാതൊരു ബന്ധവുമില്ലാത്ത താൻ നടനായത് സുരേഷ്‌ഗോപി കാരണമാണെന്ന് താരം പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മാധവ് സുരേഷ് കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്.

'സുരേഷ്ഗോപിയുടെ മകനായി ജനിച്ചതിൽ ഗുണങ്ങളുമുണ്ട്. ദോഷങ്ങളുമുണ്ട്. സമൂഹത്തിൽ നല്ലൊരു പദവിയിലിരിക്കുന്ന ഒരാളെക്കുറിച്ച് എന്തുവേണമെങ്കിലും പറയാമെന്ന ഒരു കാഴ്ചപ്പാടാണ് ജനങ്ങൾക്കുളളത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ഞാൻ. പക്ഷെ ഇപ്പോൾ ഞാൻ പുതിയ സിനിമ ചെയ്തത് സുരേഷ്ഗോപി കാരണമാണ്. ഞാൻ വളർന്നതും അതിലൂടെയാണ്. ഞങ്ങളുടെ കുടുംബം മുന്നോട്ട് പോയതും സിനിമയിലൂടെയാണ്. എന്റെ ആദ്യത്തെ സിനിമ സുരേഷ്ഗോപി കാരണം കിട്ടി. രണ്ടാമത്തെ സിനിമ മുതൽ അങ്ങനെയല്ലല്ലോ. ജനങ്ങൾ എന്റെ അഭിനയം അംഗീകരിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്.

ഏകദേശം 286ൽ പരം സിനിമകളിൽ അച്ഛൻ അഭിനയിച്ചു. അതിൽ 280 ഓളം സിനിമകൾ ഞാൻ കണ്ടു. അച്ഛൻ ശോഭന മാമിനോടൊത്ത് അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടം. എനിക്ക് ഇഷ്ടപ്പെട്ട അഭിനേത്രിയും ശോഭനയാണ്. ഏത് ഭാഷയിലുളള സിനിമ നോക്കിയാലും ശോഭനയോടാണ് ഏറ്റവും കൂടുതൽ ഇഷ്ടം. എനിക്ക് പ്രിയപ്പെട്ട നടിയും അച്ഛനും ഒരുമിച്ച് അഭിനയിക്കുന്നത് കാണുന്നത് സന്തോഷമാണ്' താരം പറഞ്ഞു.

WEB DESK
Next Story
Share it