Begin typing your search...

മാക്ടോകോസിന് പുതിയ നേതൃത്വം; ഫെഫ്കയുടെ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

മാക്ടോകോസിന് പുതിയ നേതൃത്വം; ഫെഫ്കയുടെ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സഹകരണ സംഘമായ മലയാളം സിനി ടെക്‌നീഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (മാക്ടോകോസ്) 2022-2027ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ ഫെഫ്ക നേതൃത്വം നൽകിയ പാനൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.

അനീഷ് ജോസഫ് ജോൺ ഡിറ്റോ, ദീപക് പരമേശ്വരൻ, ബെന്നി ആർട്ട് ലൈൻ, വ്യാസൻ കെ പി, ആർ എച്ച് സതീഷ്, എ എസ് ദിനേശ്, രാജേഷ് ശാരദ, പി കെ രാജലക്ഷ്മി, പി കെ അജിത ബാബു എന്നിവരാണ് പതിനൊന്ന് അംഗ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ. 2007ലാണ് സിനിമാ ടെക്‌നീഷ്യൻമാരുടെ കോപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നത്. ജി സുധാകരനായിരുന്നു സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്കും ടെക്‌നീഷ്യൻമാർക്കും വ്യക്തിഗത ഈടിൻമേൽ ലോണുകളും മറ്റു സഹായങ്ങളും നൽകുക എന്നതാണ് മാക്ടോകോസിന്റെ ഉദ്ദേശം.

Ammu
Next Story
Share it